കൂടല്ലൂര്‍ പഠനം – ഭാഗം മൂന്ന്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി
കൂടലും കൂട്ടക്കടവും
പാലക്കാട്ടുചുരത്തില് നിന്ന് തുടങ്ങി, നിളയും തൂതപ്പ്ഴയും സന്ധിക്കുന്ന കൂട്ടക്കടവിലാണു നാം എത്തുന്നത്. കൂടല്‍ എന്ന പദം, നദിസംഗമങ്ങള്ക്ക് അതിസാധാരണമാണ്. പാതകള്‍ ചേരുന്നിടത്തും കൂട്ടം എന്നോ കൂടല്‍ എന്നോ പതിവു പേരുണ്ട്. ഇത്, ഒരു ജന പദത്തിലെ ജനസാന്നിദ്ധ്യത്തിന്റെ – മഌഷ്യരുടെ സ്ഥിരവാസത്തിന്റെയും പോക്കുവരത്തിന്റെയും – അടിസ്ഥാന സൂചന നല്‍കുന്നുമുണ്ട്. കൂട്ടക്കടവില്‍ ആള്ക്കൂട്ടമുണ്ടെന്ന അര്‍ത്ഥമല്ല. അവിടെ കടവു കള്‍ ഒന്നിലധികം ഉണ്ടാകാമെന്ന അര്‍ത്ഥം വ്യക്തമാക്കപ്പെടുന്നു. മാത്രമല്ല അതുവഴി പുഴ മുറിച്ചുകടക്കാന്‍ വലിയ പ്രയാസമല്ല എന്നും, അതുവഴി ഒരു പ്രാചീന കച്ചവടപാത പോകുന്നു എന്നും വിവക്ഷയുണ്ട്. ഇതില്‍ ഏറ്റവും പ്രാധാനപ്പെട്ട ഒരു ജനപദം സൃഷ്ടിച്ചെടുക്കുന്നതിന് കൂടല്ലൂരിലെ കൂട്ടക്കടവിന് കഴിഞ്ഞു.
ഇവിടെ ഒരു വിശ്വാസമുണ്ട് – പണ്ട് ഒരു പൊട്ടിച്ചൂട്ട് വീശിയാല്‍ പുഴക്കക്കരെ കാണാമായിരുന്നു എന്ന്. മാത്രമല്ല, ഇവിടെ ഒരു മുത്തശ്ശി നിത്യേന പുഴ മുറിച്ച് കടന്ന് മറുകരയിലെ കൊടിക്കുന്നത്തുകാവിലെ ഭഗവതിക്കോ, അവിടുത്തെ പൂജാരി അടികള്‍ക്കോ പാല് വിറ്റു കാശുവാങ്ങി ജീവിച്ചിരുന്നു എന്ന കഥയുമുണ്ട്. രണ്ടും എം.ടി. വാസുദേവന്‍ നായരുടെ വൈകാരികതലങ്ങളെ സ്പര്‍ശിച്ചിരുന്നു എന്നോര്‍ക്കുക. പുഴ മുറിച്ചു കടക്കാം; എന്നും ഇതുകഴിയും. ഇവിടെ കടവു സൗകര്യമേറെയാണ്. ഈ രണ്ടാശയങ്ങള്ക്ക് എത്ര പ്രസക്തിയുണ്ട് കൂടല്ലൂര്‍ ദേശചരിത്രത്തില്‍ എന്നു വ്യക്തമാണല്ലോ. ദേശം, പ്രദേശമായി വികസിക്കുന്ന ചരിത്രതലം ഇവിടെ തെളിഞ്ഞുവന്നു. അതിന്റെ കിഴക്കോട്ടുള്ള വ്യാപ്തി വാണിയംകുളം വഴി പാലക്കാട്ടുചുരത്തിലേക്കമുണ്ട് എന്നും വ്യക്തമാണ്.
ഇവിടെ ഒന്നു നില്ക്കുക. കച്ച വടത്തിലൂടെ കൂട്ടക്കടവിലും, പരുതൂ രിലും, പട്ടിത്തറയിലും, കുളമുക്കിലും, പെരശന്നൂരിലും, കൂടല്ലൂരിലും, ഉമ്മത്തൂരിലും, കൊടിക്കുന്നിലും, ചെമ്പലങ്ങാട്ടും എല്ലാം ചില കച്ചവട സമ്പദ്ക്രമങ്ങള്‍ വ്യാപിച്ചിരുന്നു എന്ന് പറയേണ്ടതില്ല. അതുകൊണ്ടാനല്ലേ കുളമുക്ക് ഒരു പട്ടണമായത്. പട്ടണം എന്നു പറയുന്നത് വലിയ ജലയാനസാദ്ധ്യതയുള്ള പുഴത്തടത്തിലോ കടല്ക്കരക്കോ ഉപ്പൂറ്റുന്നിടത്തോ ഒക്കെ ഉണ്ടാവുന്ന ജനനാഗരികതയുടെ കേന്ദ്രമാണ്. കൊടുങ്ങല്ലൂരിലെ പട്ടണം എന്ന സ്ഥലം കുഴിച്ച്, അവിടം കച്ചവട കേന്ദ്രമാണെന്നു പറയാനിടയായിട്ടുണ്ടല്ലോ. ഇതിലത്ര പുതുമയൊന്നുമില്ല എന്നു വ്യക്തവുമല്ലേ. കുളമുക്കിന് പടിഞ്ഞാറുവശത്ത് കുളമുക്ക് കായലും തുറയുമുണ്ട്. കൊടിക്കുന്നില്‍ നിന്നു പടിഞ്ഞാറോട്ടിറങ്ങിയാല്, തുറയായി. ഇത് പരന്ന ജലാശയമേഖലയാണ്. – അത് ചെന്നു ചേരുന്നത് നിളയിലുമാണ്. കൂടല്ലൂരിന് വടക്കേക്കരെ, കൊടിക്കുന്നു തുറ കൂടല്ലൂരുപോലെ ഒരു മുനമ്പാണ്. തൂത പുഴ വന്നിറങ്ങുന്ന സ്ഥലമാണിവിടം. കൂടല്ലൂരില്‍ കയറിയാല്‍ കുമ്പിടിയിലേക്കും ആനക്കരയിലേക്കും നീലിയാടിഌം പോട്ടൂര്ക്കാവിഌം പോകാം. ഉമ്മത്തൂര്‍ വഴിയാകും പോകുന്നത്. ഉപ്പൂറാല് കേന്ദ്രമാകണം ഉമ്മത്തൂര്‍. ഉമ്മണര് ഉപ്പൂറ്റുന്നവരാണ്-സംഘകൃതികളില്‍ പറയു ന്നുണ്ട്. പട്ടണത്തിലും നെയ്തലിലുമൊക്കെ ഇവരുണ്ടാകും. ഈ നിലക്ക്, പന്നിയൂര്‍ തുറ-കുമ്പിടി-കൂടല്ലൂര്‍ എന്ന നാമ ശൃംഖല മുമ്പറഞ്ഞ പോലെ ഒരു ചരിത്ര രേഖയാണ്. കൂടല്ലൂരിഌ മറുകര പഴയങ്ങാടിയും, പട്ടണവും, തുറയും, കൂട്ടക്കടവും പാണ്ട്യാലയുമുണ്ട്. അപ്പോള്‍ പന്നിയൂരിലെത്താഌള്ള തുറ എന്ന നിലയ്ക്കാവണം പന്നിയൂര്തുറ എന്ന പേര് പറയാനിടയായത്. പന്നിയൂര്തുറ എന്ന സങ്കല്പത്തെ നമുക്ക് കൂടല്ലൂരിലോ ഉമ്മത്തൂരിലോ എത്തിക്കാനാവും. ഇത് തുറക്കും പുഴക്കും പേരിടുന്ന ഒരു സമ്പ്രദായരീതി മാത്രമാണ്. പന്നിയൂരില്‍ സമൃദ്ധിയുള്ള ബ്രാഹ്മണാവാസമുയ ര്ന്നപ്പോള് പട്ടണത്തിലെ തുറ, പന്നിയൂരിലേക്കു പോകാഌള്ള തുറസ്ഥലം എന്ന അര്‍ത്ഥവും വന്നു പെട്ടിരിക്കണം. അറിഞ്ഞുകൂടാത്തതിനെ ഭൂതത്താനമാരില് അര്‍പ്പിക്കുന്ന ഒരു രീതിയുണ്ടല്ലോ. കൂറ്റ നാട്ടെ കട്ടില്‍മാടം, കൈത്തളി ക്ഷേത്രത്തിന്റെ മേക്കൂടാണെന്നും, അതുമായി ഭൂതത്താന്മാര് വന്നപ്പോള്‍ നേരം വെളുത്തു പോയതിനാല്‍ കൂറ്റനാട്ട് വെച്ചിട്ട് അവര്‍ പൊയ്ക്കളഞ്ഞു എന്നുമാണല്ലോ ഒരു കഥ.
പന്നിയൂര്‍ തുറക്കുമുണ്ടൊരു കഥ. പന്നിയൂര്‍ ക്ഷേത്രത്തിഌ വടക്കോട്ടു ഒരു തോടുണ്ടായിരുന്നത്ര. അതു പകുതിയാക്കിയിട്ടിട്ട് ഭൂതത്താന്മാര് പോയിപോല്‍. ഇത് പ്രകടമായ സൂചനയാണ്- പന്നിയൂരിനടുത്ത് തുറമുഖ സൗകര്യമുണ്ട് ; പട്ടണമുണ്ട്; കൂട്ടക്കടവുണ്ട് എന്നൊക്കെ. ഇപ്പോള്‍ നാം, കൂടല്ലൂരിന്റെ നാട്ടുചരിത്രരേഖകളെ പന്നിയൂരും ആനക്കരയും കുമ്പിടിയുമായി ഇണക്കിയെടുത്തു. ഇവിടെ കൂടുതല്‍ വിശദീകരണങ്ങള്‍ ലഭിക്കാന്‍ മൂന്ന് പഠനങ്ങള്‍ സൂചിപ്പിക്കാം. പോട്ടൂര്‍ക്കാവ് പഠനം, തിരുമിറ്റക്കോട് പഠനം, പൊയിലത്തങ്ങാടി പഠനം എന്നിവ. ഭാരതപ്പുഴക്ക് വടക്കേക്കരയില്‍ കിഴക്ക് ശ്രീകൃഷ്ണപുരം, വാണിയംകുളം എന്നിവിടെ നിന്ന് പനമണ്ണ വഴി, കൊപ്പം കടന്ന്, കുളമുക്ക് കടന്ന് മറുകരെ കൂട്ടക്കടവിലൂടെ കൂടല്ലൂരും കടന്ന് ആനക്കര പോട്ടൂര്‍ക്കാവ് വഴി തെക്കേക്കരയുള്ള കട്ടില്‍മാടം വഴി കിഴക്കോട്ട് കൂട്ടുപാതയിലൂടെ പാലക്കാട്ടേക്ക് സഞ്ചരിക്കുന്നതിനിടെ, ഒരു വലിയ ഭൂപ്രദേശത്തിഌ പരിധി നിര്‍ണ്ണയം നടന്നു കഴിഞ്ഞു. ദേശപഠനം, പ്രദേശപഠനത്തിന്റെ സ്വരൂപമാര്ജ്ജിക്കുകയാണിവിടെ ചെയ്യുന്നത്. ഈ ലേഖകനെ സംബന്ധിച്ചടത്തോളം കണ്ണിയിണക്കാന് ശേഷിച്ചിരുന്ന ഒരു ഭൂമേഖലയാണ് കൂടല്ലൂര്‍ വഴി പനമണ്ണയിലേക്കുള്ളത്. ആ തട്ടകത്തിന്റെ രൂപരേഖയാണ് കൂടല്ലൂരിനെ മുന്‍നിര്‍ത്തി വരഞ്ഞിട്ടത്. ഇനി ശേഷിക്കുന്നത് പാഞ്ഞാള്‍ മേഖലയാണ് എന്നും പറയട്ടെ.
കൂടല്ലൂരിന്റെ പടിഞ്ഞാറന്‍ മേഖല
ഇനിയിവിടെ പര്യാലോചിക്കേണ്ടത് കൂടല്ലൂരിന്റെ പടിഞ്ഞാറന്‍ മേഖലയെ പറ്റിയാണ്. തിരുനാവായ വടക്കേക്കരയും തവനൂര്‍ തെക്കേക്കരയുമായി ഒരു പുഴത്തടം കൂടല്ലൂരിന് പടിഞ്ഞാറുണ്ട്. ഇവിടം വിഖ്യാതമായ മാമാങ്കതട്ടകവുമാണ്. ഒട്ടേറെ കാവുകളും, വിളഭൂമികളും വിന്യസിക്കപ്പെട്ട തട്ടൊത്ത പുഴത്തടത്തിന്റെ മദ്ധ്യബിന്ദുവിലാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. ക്രിസ്തു-7-8 നൂറ്റാണ്ടുകളില്‍ തമിഴ് വൈഷ്ണവ ആഴ്വാരനമാരാല് സ്തുതിക്കപ്പെട്ട കേന്ദ്രമാണിത്. കൂടല്ലൂരിന് അല്പം കിഴക്ക് പട്ടാമ്പിയുടെ തെക്കേക്കരയിലെ തിരുമിറ്റക്കോടിഌമുണ്ട് ഇങ്ങനെ ഒരു മഹിമ – പാടല്‍ പെറ്റ വൈഷ്ണവ കേന്ദ്രമാണത്. ക്രിസ്തു വര്‍ഷം 10-ആം നൂറ്റാണ്ടില്‍ തിരുമിറ്റക്കോട് പിടിച്ചെടുത്ത് കേരളത്തില്‍ കുലശേഖര ഭരണത്തെ താല്‍ക്കാലികമായി. ചോളനമാര് പരാജയപ്പെടുത്തിയതിന്റെ സാക്ഷിയായ ശിലാലിഖിതം തിരുമിറ്റക്കോട്ടുണ്ട്. തിരുമിറ്റക്കോട് മുതല്‍ തിരുനാവായ വരെ യാഗഭൂമിയുമായിരുന്നു. കച്ചവടവും യാഗവും പന്നിയൂര്‍ ശുകപുരം ക്ഷേത്രസങ്കേതങ്ങളും കൊണ്ട് ശ്രദ്ധേയമായ പുഴത്തടമാണിത്. വടക്കേക്കരയിലെ കുളമുക്കാകട്ടെ 12-ആം നൂറ്റാണ്ടില്‍ മൈസൂരിലെ ജൈന കച്ചവടക്കാര്‍ക്ക് പരിചിതമായ സ്ഥലമായിരുന്നു അവര്‍ക്ക് കൊടിക്കുന്ന് ക്ഷേത്രമുണ്ടെന്നും അവിടെ ആര്യവൈശ്യര്‍ താമസിക്കുന്നുണ്ടെന്നും അറിയാമായിരുന്നു. എന്നല്ല, തമിഴ്നാട്ടിലും കുളമുഖ പട്ടണം (കുളമുക്ക്) പഴയകാലത്തു തന്നെ പരിചിതമാണെന്ന് ലിഖി തസൂചനകളുണ്ട്. ഇങ്ങനെ കൂടല്ലൂരിനെ ആശ്രയിച്ചുള്ള സമ്പദ്ക്രമപഠനം കേരളത്തിനു പുറത്തേക്കും വ്യാപിക്കുന്നു. മാമാങ്കോത്സവത്തിന്റെ കാര്യവും ഇങ്ങനെത്തന്നെ. തിരുനാവായ കണ്ടിട്ടില്ലാത്തവരുടെ ജന്മം തന്നെ നഷ്ടമായി എന്നാണ് ആഴ്വാന്മാര് പാടിയത്. തിരുമിറ്റക്കോട് ക്ഷേത്രം ശ്രീരംഗത്തേക്കാള് പുകള്പെറ്റതാണെന്നും അവര്‍ പറയുന്നു – കാവേരി നദിയില്‍ നിന്നും മൂന്ന് ശൂലവുമായി വന്ന് മേഴത്തൂരിലും, നിളയുടെ നടുവിലും വടക്കേക്കര കൊടിക്കുന്നത്തും നാട്ടിയ പന്തിരുകുലത്തിന്റെ കഥയും അന്മിഹോത്രിയുടെ കഥയും സുപരിചിതമാണല്ലോ. ഈ കഥകള്‍ വെറും കഥകളല്ല എന്നും ജനപദചലനങ്ങളില് അവയുടെ ഊടും പാവും ഉണ്ടെന്ന് അറിയുകയാണ് നാട്ടു ചരിത്ര നിര്‍മ്മിതിയുടെ ഒരു പ്രധാനവശം. തൊട്ടുനോക്കാഌം മണപ്പിക്കാഌം കഴിയുന്നതേ ചരിത്രത്തെളിവുകളാകൂ എന്ന വാദത്തിന്റെ പൊരുളില്ലായ്മ സ്പഷ്ടമാണ്.
ഇപ്പറഞ്ഞ യാഗതട്ടകം ഒരു അങ്ങാടിത്തട്ടകമായിരുന്നു എന്നാണല്ലോ പറഞ്ഞുവന്നത്. ഇവിടെ രാഷ്ട്രീയത്തിന്റെ ചില തലങ്ങള്‍ക്കൂടി ഒന്ന് വിഹഗവീക്ഷണം നടത്തേണ്ടതുണ്ട്. പാലക്കാട് ചുരത്തിഌവേണ്ടി പില്ക്കാലത്ത് ഹൈദരും സാമൂതിരിയും ബ്രിട്ടീഷു കാരും ഒന്നുപോലെ മത്സരിച്ചത് പ്രസിദ്ധമാണ്. ആ ഭാഗത്ത് കവളപ്പാര സ്വരൂപത്തിഌണ്ടായിരുന്ന ജാഗ്രതയും ശ്രദ്ധേയമാണ്. അതിഌ കുറച്ചു പടിഞ്ഞാറാണ് വാണിയംകുളം അങ്ങാടിത്തട്ടകം. ഈ തട്ട കത്തിന്റെ കുറച്ചു മാറിയാണ് മുന്‍പു പറഞ്ഞ പനമണ്ണയും ചുനങ്ങാടും.
വയ്യാവിനാടും പുഴത്തട രാഷ്ട്രീയവും
ഇവിടെ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം കവളപ്പാറ മുതല്‍ പൊന്നാനിവരെ പുഴയുടെ ഇരുകരകളിലുമായി സാമൂതിരിയുടെ കാര്യസ്ഥാനികളുടെ സമൃദ്ധിയാണ്. ഇവരില്‍ പ്രമുഖരാണ് കുതിര വട്ടത്തു നായരും തറക്കല്‍ വാര്യരും. കുതിര വട്ടത്തു നായര്‍ക്ക് ചുനങ്ങാടും പരിസര പ്രദേശങ്ങളും അധികാരം നടത്തിപ്പിഌള്ള മേഖലയാണ്. തറക്കല്‍ വാര്യര്‍ക്ക് കാലടി ചേരിക്കലും പരിസര പ്രദേശങ്ങളും അധികാര നടത്തിപ്പ്ണ്ട് . ചുനങ്ങാട്, ചേരിക്കലില്മഞ്ഞളൂര്, വേങ്ങശ്ശേരി, പനമണ്ണ, ഒറ്റപ്പാലം എന്നിങ്ങനെ ചുനങ്ങാട്ടു ചുറ്റുവട്ടത്തായുള്ള ഇരുപതോളം ദേശങ്ങളുണ്ട് കാലടി ചേരിക്കലില്‍, കാലടി, പോത്തന്നൂര്‍, തവനൂര്‍, തൃക്കണ്ണപുരം, ആനക്കര, തിരുനാവായ എന്നിവയുണ്ട് .പെരുവണ്ടമുക്ക് ചേരിക്കലിലാണ് കൂടല്ലൂര്‍ ആനക്കരയുടെ ചിലഭാഗങ്ങള്‍ അങ്ങാടി (കുളമുക്ക്) തുടങ്ങിയവ വരുന്നത്. പെരുവണ്ടമുക്കില് നമ്പിടിമാരാണ് കാര്യസ്ഥാനികള്.ചുനങ്ങാട് കാലടി എന്നിവയിലും പെരുവണ്ടു മുക്കിലും ഇവരൊക്കെ മാറിമാറി ഭരിക്കുന്നുമുണ്ട്. എന്നാല്‍ കൂടല്ലൂര്‍ ഭാഗങ്ങള്‍ നമ്പിടിമാരുടെ കാര്യസ്ഥതയില്‍ നിലനില്‍ക്കുന്നതായി കാണാം.
പെരുവണ്ട മുക്കില്‍ നമ്പിടി സ്വരൂപത്തില്‍നിന്നും ക്രിസ്തു വര്‍ഷം 1605ല്‍ വേങ്ങനാട് നമ്പിടിമാരെ (കൊല്ലങ്കോട് ) സാമൂതിരി വാഴിക്കുന്നുണ്ട്. അതായത് നമ്പിടിസ്വരൂപം എന്ന സ്ഥാനം. ക്രിസ്തു 15-ആം നൂറ്റാണ്ടിലെങ്കിലും നിലവില്‍ വന്നിരിക്കുന്നു. പനമണ്ണ മേഖലകളി ല്‍ കുതിരവട്ടത്തു നായര്‍, തറക്കല്വാര്യര്, കവളപ്പാറസ്വരൂപം എന്നിവയ്ക്ക് രാഷ്ട്രീയാധിപത്യമുണ്ട്. തിരുനാവായ മേഖലകളില്‍ പടിഞ്ഞാറു ഭാഗങ്ങളില്‍ തറക്കല്‍ വാര്യര്‍ക്കാണ് ഭരണച്ചുമതല. ഇതു സാമാന്യമായനിരീ ക്ഷണം മാത്രമാണ്. രേഖാപഠനങ്ങളാണ് ഇതിന്റെ സൂക്ഷ്മതലങ്ങള്‍ പ്രകാശിപ്പിക്കേണ്ടത്.
പനമണ്ണ മേഖലകളില്‍ കുതിരവട്ടത്തു നായര്‍, തറക്കല്വാര്യര്, കവളപ്പാറ സ്വരൂപം എന്നിവയ്ക്ക് രാഷ്ട്രീയാധിപത്യമുണ്ട്. തിരുനാവായ മേഖലകളില്‍ പടിഞ്ഞാറു ഭാഗങ്ങളില്‍ തറക്കല്‍ വാര്യര്‍ക്കാണ് ഭരണച്ചുമതല. ഇതു സാമാന്യമായ നിരീക്ഷണം മാത്രമാണ്. രേഖാപഠനങ്ങളാണ് ഇതിന്റെ സൂക്ഷ്മതലങ്ങള്‍ പ്രകാശിപ്പിക്കേണ്ടത്.
എന്നാല്‍ പെരുവണ്ടമുക്കില് നമ്പിടി സ്വരൂപത്തിഌ സ്ഥാനമാനങ്ങള്‍ നല്കുന്ന രീതിപോലെ സാമൂതിരി ഭരണത്തില്‍ വയ്യാവിനാട്ടു നമ്പിടക്കും പ്രമുഖസ്ഥാനമുണ്ട്. ഇവരെപ്പറ്റി അടുത്തകാലത്തു നടത്തിയ റിസര്‍വെ വിവരങ്ങളും ഇവിടെ കുളമുക്ക് പട്ടണം, കൊടിക്കുന്നില്‍ ഭഗവതി ക്ഷേത്രം എന്നിവയുടെ സര്‍വ്വ വിവരങ്ങളും ഇവിടെ പശ്ചാതലത്തില്‍ നിര്‍ത്താനേ ആവുന്നുള്ളൂ. കുറ്റിപ്പ്റത്തു തെക്കുമണക്കുന്നത്തും കൂടല്ലൂരിഌ വടക്കെക്കര ഇരുമ്പിളിയത്തിനു അടുത്തായി പെരശന്നൂരിലുമായി വയ്യാവിനാട്ടു നമ്പിടികുടുംങ്ങള് ഇന്നു കണ്ടെത്താനായിട്ടുണ്ട്. പെരശന്നൂരിലാണ് മൂലകുടുംബം എന്നു കരുതുന്നു. മണക്കുന്നത്ത് കുത്തു വിളക്ക് വാള് തുടങ്ങി ചില പുരാവസ്തുക്കള്‍ ശേഷിച്ചിട്ടുണ്ട്. രണ്ടിടത്തും ഗ്രന്ഥവരികളൊന്നുമില്ല. പെരശന്നൂരില് മൂലകുടുംബത്തിഌ കുടുംബ ക്ഷേത്രമുണ്ട്. അതിനടുത്ത് അവരോധം നടന്നിരുന്ന തറയുമുണ്ട്. പെരശന്നൂരില് നിന്നു ലഭിക്കുന്ന അറിവഌസരിച്ച് ഇവരുടെ പരദേവതയാണ് കൊടിക്കുന്നില്‍ വാഴുന്നത്. കടലോരത്തെ പെരുവണ്ടമുക്കും, കൂട്ടക്കടവ് – കുളമുഖം പട്ടണം എന്ന ക്ഷേത്രത്തിലെ വയ്യാവിനാടു നമ്പിടി സ്വരൂപവും പാലക്കാട്ടു ചുരത്തിലെ വേങ്ങനാട്ടു നമ്പിടി സ്വരുപവും ഭൂപരമായ വിന്ന്യാസത്താല് വിശേഷത പ്രത്യക്ഷമാക്കുന്നു. ഇതെല്ലാം കച്ചവട സ്ഥാനങ്ങളാണ്. തിരുനാവായ, പൊന്നാനി, കൂടല്ലൂര്‍, പാലക്കാട്ടു തുറ എന്നാണ് സ്ഥലങ്ങളുടെ കിടപ്പ്. ഇതില്‍ ഏറ്റവും പ്രമുഖ സ്ഥാനം സാമൂതിരി വയ്യാവിനാട്ടു നമ്പിടിക്കു കല്‍പ്പിച്ചിരിക്കുന്നു എന്നും വ്യക്തമാണ്. കാരണം മാമാങ്കത്തിന് നില പാടുനില്ക്കുന്ന ഒന്നാം ദിവസം വയ്യാവിനാട്ടു നമ്പിടിയും മുപ്പതിനായിരവുമാണ് അകമ്പടി നില്‍ക്കുന്നത്. ഈ സ്ഥാനം സുപ്രധാനമാണ്. മുപ്പതിനായിരത്തിന്റെ ചുമതലയുള്ള വയ്യാവിനാട്ടു പണിക്കര്‍ എന്ന കളരിത്തറവാടും അവരുടെ നാല്പ്പത്തീരടി കളരിയും തവനൂരില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കുളമുക്കിന്റെ പഠനത്തിന് ഈ പശ്ചാതലം അറിഞ്ഞിരിക്കണമെന്നുമാത്രം പറയട്ടെ.
രാഷ്ട്രീയ തട്ടകത്തിന്റെ മര്‍മ്മം തിരുനാവായയാണെന്ന പോലെ നിത്യമായ ഒരങ്ങാടിയുള്ള കുളമുക്കും സുപ്രധാനമായ ഒരു മര്‍മ്മമാണ്. കുളമുക്ക് പട്ടണത്തിന്റെ ഭാഗികമായ ചര്‍ച്ച കാവു തട്ടകത്തെ പുരസ്കരിച്ച് ചെയ്യേണ്ടതുണ്ട്. പഴയ നെടുങ്ങനാടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയാണ് കുളമുക്ക്. 13-14 നൂറ്റാണ്ടുകളില്‍ സാമൂതിരി വള്ളുവനാടന്‍ പ്രദേശങ്ങള്‍ കയ്യടക്കി നടുവട്ടം പ്രദേശത്തു കൂടി തൂതപ്പുഴയുടെ കര വഴി കൊട്ടിച്ചെഴുന്നള്ളത്തു നടത്തി കരിമ്പുഴയില്ഒരാസ്ഥാനം ഉറപ്പിച്ചു. ഏറാള്പാടായിരുന്നു കരിമ്പുഴയില്‍ വസിച്ച് ഈ മേഖല ഭരിച്ചത്. പുന്നശ്ശേരി നമ്പിമാരും ചെറുളി അച്ഛമ്മാരുമായിരന്നു ഏറാള്‍പ്പാടിന്റെ കാര്യസ്ഥമ്മാര്, അഥവാ സ്ഥാനികള്‍. എന്നാല്‍ ഇതിഌ മീതെയാവാം പെരശന്നൂരിലെ വയ്യാവി നാട്ടുസ്വരൂപ നമ്പിടിയുടെ സ്ഥാനം. ഇവര്‍ക്ക് അവരോധമുണ്ട്. പുരുഷന്മാര് നമ്പിടി സ്ഥാനക്കാരാണ് .സ്ത്രീകള്‍ കോവില്‍ എന്ന സ്ഥാനമുള്ളവരാണ്.മൂല കുടുംത്തില്കാണുന്ന ക്ഷേത്രത്തിനടുത്താണ് അവരോധത്തറ. അവിടത്തെ പ്രതിഷ്ഠ കണ്ണാടി ബിംബമാണ്. വടക്കു പടിഞ്ഞാരേക്കാന് പ്രതിഷ്ഠ ദര്‍ശനം. പ്രതിഷ്ഠയാകട്ടെ ശ്രീകോവിലില്‍ തെക്കു കിഴക്കെമൂലയിലുമാണ്. അങ്ങാടിപ്പുറവും കോഴിക്കോട്ടു വളയനാട്ടുകാവും ഈ വയ്യാവിനാടു മൂലകുടുംബവും തമ്മില്‍ ആചാരാധിഷ്ടിതമായ ബന്ധങ്ങള്‍ ഉണ്ട്.
Recent Comments