കൂടല്ലൂരില്‍ മണല്‍ലോറി കാറിലിടിച്ച് രണ്ട്‌പേര്‍ക്ക് പരിക്ക്
കൂടല്ലൂര്‍: തൃത്താല-കുമ്പിടി റോഡിലെ കൂമാന്തോട് പാലത്തിന് സമീപം മണല്‍ലോറി കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കൂടല്ലൂരില്‍നിന്ന് മണല്‍നിറച്ച് പോവുകയായിരുന്ന വലിയ ലോറിയാണ് രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. മണല്‍ലോറി ഡ്രൈവര്‍ അപകടം നടന്ന ഉടന്‍ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ രണ്ട് കാര്‍ യാത്രക്കാരെ പട്ടാമ്പി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് കേസെടുത്തു.
Recent Comments