എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം ഒന്ന്
സതീഷ് ആനക്കര
എന്റെ സാഹിത്യ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലുമധികം ഞാന്‍ കടപ്പെട്ടിരിക്കുന്നത് കൂടല്ലൂരിനോടാണ്! വേലായുധേട്ടന്റെയും ഗോവിന്ദന്‍ കുട്ടിയുടേയും പകിട കളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടേയും കാതു മുറിച്ച മീനാക്ഷി ഏടത്തിയുടേയും നാടായ കൂടല്ലൂരിനോട് (മുഖക്കുറിപ്പ് : എം.ടി യുടെ തെരെഞ്ഞടുത്ത കഥകള്‍)
ഗ്രീക്ക് യോദ്ധാക്കള്‍ ശക്തി ചോരുമ്പോള്‍ മണ്ണില്‍ കമിഴ്‌ന്ന് കിടന്ന് ഊര്‍ജ്ജം ആവാഹിക്കുന്നു. അതു പോലെ മനസ്സൊഴിഞ്ഞു എന്ന് തോന്നുേമ്പാള്‍ ഞാന്‍ എന്റെ കൂടല്ലൂരിേലക്ക് തിരിച്ചു വരുന്നു.. കൂടുതല്‍ ഊര്‍ജ്ജം നേടാന്‍…. (ജ്ഞാനപീഠ പുരസ്കാരം നേടിയ എം.ടിയക്ക് കൂടല്ലൂരുകാര്‍ നല്‍കിയ സ്വീകരണത്തിഌള്ള എം.ടി.യുടെ മറുപടി പ്രസംഗ ത്തില്‍ നിന്ന്)
ഗ്രാമത്തിലും ക്രൂരതയുണ്ട്.. എന്റെ ആദ്യകാല കൃതികളില്‍ അതില്ല. പിന്നെ പിന്നെ തിരിച്ചറിഞ്ഞതാണ്. നാട്ടില്‍ വന്നപ്പോഴാണ് അറിഞ്ഞത് ഒരു പെണ്‍കുട്ടി ഉമ്മത്തിന്‍ കായ് തിന്നു മരിക്കാറായി കിടക്കുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. എന്റെ വില്ലേജില്‍ നടന്നതാണ്. എന്നെ ആ സംഭവം വല്ലാതെ നോവിച്ചു. (1996-ല്‍ മാതൃഭൂമിക്ക് അഌവദിച്ച അഭിമുഖത്തില്‍ നിന്ന്)
എം.ടിക്ക് കൂടല്ലൂരിനെപ്പറ്റി മാത്രമേ എഴുതാഌള്ളൂ എന്ന് ചോദിച്ചവരുണ്ട്. രണ്ടാമൂഴത്തിലെ ഭീമന്‍ ഹസ്‌തിനപുരിയിലെ ഭീമനല്ല, കൂടല്ലൂരെ ഭീമനാണെന്ന് പരിഹസിച്ചവ രുണ്ട്. കൂടല്ലൂരിലെ മുരിങ്ങച്ചോട്ടില്‍ നിന്നേ എം.ടിക്ക് ആകാശം കാണാനാവൂ എന്ന് കളിയാക്കിയവരുണ്ട്. ഇവര്‍ക്കൊക്കെ നടുവില്‍ നിന്ന് എഴുതുമ്പോഴും എം.ടിയുടെ കൃതികളില്‍ കൂടല്ലൂരിന്റെ ഹൃദയസ്വരം കേട്ടു നിളേയാടുള്ള പ്രണയം ചൊല്ലി, നാട്ടഌഭവങ്ങള്‍ പൂക്കളായി ചുരത്തിയ തേന്‍ ഌകര്‍ന്ന് ഓര്‍മ്മയുടെ നിലാത്തുണ്ടുകളില്‍ കൂടല്ലൂരിന്റെ മണ്ണിെനയും മക്കളെയും നിറച്ച് എം.ടി എന്ന മാടത്ത് തെക്കേപ്പാട്ടിലെ വാസുേദവന്‍ നായര്‍ കൂടല്ലൂരിനെ പല തലങ്ങളില്‍ സാഹിത്യത്തില്‍ രേഖെപ്പടുത്തുകയായിരുന്നു. ആര്‍.കെ നാരായണന് മാല്‍ഗുഡി പോലെ, ഫോക്‌നര്‍ക് യോക്‌നാ പട്ടാഫേ പോലെ, മാര്‍ക്കിസിന് മക്കൊണ്ട പോലെ എം.ടി വരച്ചിട്ട കിനാഗ്രാമം സാഹിത്യഭൂപടത്തില്‍ സ്വയം അടയാളെപ്പട്ടു. യഥാര്‍ത്ഥ കൂടല്ലൂര്‍ ഗ്രാമവുമായി ഈ നിളാ തടസ്വപ്‌ന ഗ്രാമം എങ്ങിനെ ചേര്‍ന്നുനിന്നു എന്നത് അന്വേഷിക്കുന്നത് തീര്‍ത്തും രസകരമാണ്. അതിനായി എം.ടി യുടെ ഒമ്പേതാളമുള്ള നോവലുകളും സമാഹരിക്കെപ്പട്ടതും അല്ലാത്തതുമായ ഇരുനൂറ്റിയമ്പേതാളം കഥകളും കുറെേയറെ ലേഖ നങ്ങളും ദേശചരിത്രം തേടിയുള്ള ഒരു വായനയ്‌ക്ക് വിധേയമാക്കിയപ്പോള്‍ ദേശ അറിവുകളുടെ വലിയൊരു അടര് നമുക്കതില്‍ നിന്ന് ലഭ്യമാകുന്നുണ്ട്.
നിള എന്ന വിസ്‌മയം
ഞങ്ങള്‍ക്ക് (കൂടല്ലൂര്‍കാര്‍ക്ക്) ഇത് വെറുമൊരു നദിയല്ല സാംസകാരിക സ്വാത്രസ്സാണ്. നിള ഞങ്ങള്‍ക്ക് അമ്മയാണ്. തുലാമാസത്തില്‍ കോപാകുലയായി വെള്ളപ്പൊക്കം കൊണ്ട് ഞങ്ങളെ അമ്മ ശാസിക്കുന്നു, മര്യാദ പഠിപ്പിക്കുന്നു മീനത്തില്‍ പത്തായം ഒഴിഞ്ഞ ദരിദ്രയായ അമ്മ മാനത്തിഌ കോട്ടം വന്നാല്‍ ഞങ്ങളുടെ പെണ്ണുങ്ങള്‍ നിറഞ്ഞ പുഴയില്‍ ചാടി മരിക്കുന്നു. അമ്മ എല്ലാ പാപങ്ങളും ദുഖങ്ങളും ഏറ്റുവാങ്ങുന്നു. പ്രേമം തളിരിടുന്ന തീരമാണിത്. ഞങ്ങളുടെ എല്ലാമാണ് പുഴ.
എം.ടി എഴുതി അറിയാത്ത മഹാ അത്ഭുതങ്ങളെ മാറിെലാളിപ്പിച്ച സമുദ്രത്തേക്കാള്‍ ഏറെ അറിയുന്ന നിളയെയാണ് തനിക്കിഷ്‌ടമെന്നും എം.ടി കുറിച്ചു.നിളാതടത്തിലെ പ്രണയവും പ്രണയഭംഗവും, സ്വപ്‌നനഷ്‌ടവും ഒക്കെയാണ് എം.ടി തന്റെ സൃഷ്‌ടികള്‍ക്ക് വിഷയമാക്കിയത്. എം.ടിയുടെ കടവെന്ന ചലച്ചിത്രം പ്രസിദ്ധമാണല്ലോ. നിളേയാരത്തെ കടവുകളും തോണിപ്പുരകളും തോണിയിലുള്ള യാത്രയും നാലുകെട്ടിലും കാലത്തിലും അസുരവിത്തിലും കാണുന്നുണ്ട്. നിളയെപ്പോലെ കാലം മഹത്തായ ഒരു പ്രവാഹമാണെന്നും അതിലൊരു കൊതുമ്പു വള്ളമാണ് മഌഷ്യ ജീവിതെമന്നുള്ള മഹത്തായ ദര്‍ശനം കാലത്തിലൂടെ എം.ടി മുന്നോട്ട് വയ്‌ക്കുന്നുണ്ട്.നിളയില്ലാതെ മറ്റൊരു ജല സ്രാതസ്സ് എം.ടിയുടെ കൃതികളില്‍ കാണാന്‍ പ്രയാസമാണ്. മഞ്ഞിലെ പ്രസിദ്ധമായ തടാകം മാത്രമാണ് ഇതിന് ഒരു അപവാദം. വള്ളുവനാടിനെ നട്ടുനനച്ച് വളര്‍ത്തിയവളാണ് നിള. നിളയോരത്തെ സംസ്കാരം പിന്നീട് കേരളം നെഞ്ചേറ്റിയ വള്ളുവനാടന്‍ സംസ്‌ക്കാരമായത് ചരിത്രമാണ്. മലയാള കവിതയും, നോവലും സിനിമയുമൊക്കെ നിളാ തീരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നതും, എം.ടി കഥയിലെ വള്ളുവനാടന്‍ ഭാഷയില്‍ കേരളം സംസാരിച്ചു തുടങ്ങിയതും, നിളയ്‌ക്കും അതിന്റെ ഓരഗ്രാമമായ കൂടല്ലൂരിഌം അതിനെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ എം.ടിക്കും കിട്ടിയ അംഗീകാരമായി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്.
എം.ടി അസുരവിത്തില്‍ പുഴയിലെ കൃഷിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട് കര്‍ക്കിടകം, തുടങ്ങി പലകഥകളിലും പുഴേയാര കൃഷിയുടെ സൂചനകളുണ്ട്. തൂതപ്പുഴയുടേയും ഭാരതപ്പുഴയുടേയും ഈ കൂടല്‍ഊര് വളക്കൂറുള്ളതായതില്‍ അത്ഭുതമില്ല. പുഴയുടെ ഇരുകരകളിലും ധാരാളം സ്ഥലം പണ്ട് ഒഴിച്ചിടാറുണ്ട്. അതു കഴിഞ്ഞ് മാത്രമേ വീടു വയ്‌ക്കുകയും കൃഷി നടത്തുകയും ചെയ്‌തിരുന്നുള്ളൂ. മഴക്കാലമാകുമ്പോള്‍ അവിടെ വളക്കൂറുള്ള മണ്ണു നിറയും. അവിടെ നടത്തുന്ന കൃഷിയില്‍ പൊന്നു വിളയും. എം.ടി എഴുതിയതിനെ കൂടല്ലൂരിലെ പഴമക്കാര്‍ ശരിവയ്‌ക്കുന്നു. ഇ പ്പോള്‍ മണല്‍ വാരുന്നത് ഇവിടെ നിന്നാണ് ഇത് ലോറി ഇറക്കി വേണോ ഇറക്കാതെ വേണോ എന്നതാണ് തര്‍ക്കം. എം.ടി പണിത നിളാതീരത്തെ ഔട്ട്‌ഹൗസില്‍നിന്ന് ഏറെ അകലെയല്ലാതെ വേനല്‍ക്കാലങ്ങളില്‍ ഇഷ്‌ടികച്ചൂളകള്‍ ഉയരാറുണ്ട്. നിളയിലെ നഌത്ത് തണുത്ത കുളിര്‍കാറ്റേല്‍ക്കാന്‍ വീട് പണിത എം.ടിക്ക് ഇപ്പോള്‍ ഇഷ്‌ടിക ച്ചൂളയിലെ ചൂടുകാറ്റാവും കിട്ടുക. കവിയും പരിസ്ഥിതി പ്രവര്‍ത്തകഌം ഭ്രാന്തനാണെന്ന ചിന്തയില്‍ നാടു പു രോഗമിക്കുമ്പോള്‍ പുഴക്ക് വന്ന മാറ്റത്തേയും നമ്മള്‍ ആവേശത്തോടെ സ്വീകരിക്കേണ്ടതുണ്ട്. പുഴയെ എം.ടി എന്നും പ്രതീകമായി പ്രയോജനപ്പെടുത്തിയിരുന്നു. കാലത്തിലെ സേതു പുഴ കടന്നാണ് കൂടല്ലൂര്‍ വിടുന്നത്. അപ്പോള്‍ നിറഞ്ഞു കവിഞ്ഞ് കിടക്കുന്നുണ്ട് നിള. എല്ലാം നേടി, നേടാതെ പുഴകടന്ന് തിരികെ എത്തുമ്പോള്‍ സേതുവിനു പിന്നില്‍ പുഴ ചോര വാര്‍ന്നു പോയ മഌഷ്യ ശരീരം പോലെ ചലന മറ്റു കിടന്നു എന്നാണ് എം.ടി എഴുതിയത്. കൂടല്ലൂരിനേയും, അതിന്റെ അരപ്പട്ടയായ നിളയേയും എം.ടി എങ്ങിനെ കണ്ടു എന്നതിന് ഇതില്‍പ്പരമൊരു വിശദീകരണം വേണ്ടി വരില്ല.
എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം രണ്ട് – മിത്തുകളും ദൈവ സങ്കല്‌പവും
Recent Comments