വളര്‍ത്തുപക്ഷികളെ കൂടല്ലൂരിലും കൊന്നൊടുക്കി
കൂടല്ലൂര്‍: വീട്ടില്‍ കുട്ടികള്‍ ഓമനിച്ചുവളര്‍ത്തുന്ന പക്ഷികളെ കൂടല്ലൂരിലും കൊന്നൊടുക്കി. കൂടല്ലൂര്‍ വാഴക്കാവിനടുത്ത് വടക്കുംമുറിപറമ്പില്‍ ബാലന്റെ വീട്ടില്‍ കുട്ടികള്‍ കൂടുണ്ടാക്കി വളര്‍ത്തുന്ന 15 പ്രാവുകളെയാണ് കഴുത്തറുത്തുകൊന്നത്.
തിങ്കളാഴ്ച രാവിലെ ഉറക്കമുണര്‍ന്ന വീട്ടുകാരാണ് പക്ഷികളെ കൊന്നൊടുക്കിയ സംഭവം കണ്ടത്. മറ്റ് ജീവികളൊന്നും കയറി ഉപദ്രവിക്കാന്‍ സാധ്യതയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കി. പരുതൂര്‍ മംഗലം, കൊപ്പം ഭാഗങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ മുമ്പുണ്ടായിരുന്നത്.
Recent Comments