കൂടല്ലൂര്‍ Blog

0

നിള പൈതൃക സംരക്ഷണ പദ്ധതി തുടങ്ങും

ചെറുതുരുത്തി: നിള തടത്തിലെ പൈതൃക ശേഷിപ്പുകള്‍ തിരിച്ചറിഞ്ഞ് പാഞ്ഞാള്‍ അടക്കം 21 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി നിള പൈതൃക സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നിള വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നദി മഹോത്സവം തിരുമാനിച്ചു....

കുമ്പിടി-കൂടല്ലൂര്‍ റോഡില്‍ യാത്ര ദുരിതം 0

കുമ്പിടി-കൂടല്ലൂര്‍ റോഡില്‍ യാത്ര ദുരിതം

ആനക്കര: കുമ്പിടി-കൂടല്ലൂര്‍ റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ആനക്കര പഞ്ചായത്തിലാണ് പ്രദേശം. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയില്‍ തൃത്താല-കുമ്പിടി തിരിവുമുതല്‍ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ടെങ്കിലും മണ്ണിയംപെരുമ്പലംവരെ എത്തിനില്‍ക്കയാണ്. മാസങ്ങളായി പ്രവൃത്തി നീണ്ടുപോകുന്നതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതംതന്നെയാണ്....

0

ഹോട്ടലിന് തീപിടിച്ചു

കൂടല്ലൂര്‍: കൂടല്ലൂരില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പാണ് തീപ്പിടിത്തമുണ്ടായത്. ആര്യംപാടം പൂരം കഴിഞ്ഞുവരുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്. അമ്മാസ് ഹോട്ടലിന്റെ പാചകശാലയും ഓടിട്ട മേല്‍ക്കൂരയും രണ്ടാംനിലയിലെ കഴുക്കോലും ഓടുകളും ജനലുകളും കത്തിനശിച്ചു....

0

സ്പർശം ഫുട്ബാൾ ടൂർണമെന്റ് തുടങ്ങി

സ്പർശം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റ് ഷെയ്ഖ് അബ്ദുള്ള അൽ ഘനി ഉദ്ഘാടനം നിർവ്വഹിക്കുന്നു. ചിത്രങ്ങൾ : Muhammed Sharafudheen Palathingal

0

ആസ്വാദകമനസ്സിലേക്കിറങ്ങി ടി.എസ്. രാധാകൃഷ്ണന്റെ സംഗീതാര്‍ച്ചന

കൂടല്ലൂര്‍: വാഴക്കാവ് ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷത്തില്‍ സംഗീതജ്ഞന്‍ ടി.എസ്. രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതസന്ധ്യ ആസ്വാദകര്‍ക്ക് കുളിര്‍മയായി. ഗണപതിസ്തുതിയോടെയാണ് പരിപാടി ആരംഭിച്ചത്. യേശുദാസടക്കമുള്ള സംഗീതജ്ഞര്‍ക്ക് സംഗീതംപകര്‍ന്ന രാധാകൃഷ്ണന്‍ തന്റെ സംഗീതവൈഭവത്തിലൂടെ ജനമനസ്സിനെ കൈയിലെടുത്തു. വാഴക്കാവ്, കൊടിക്കുന്ന്...

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു 0

വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ....

0

കൂടല്ലൂരിന്റെ പ്രിയഡോക്ടര്‍ക്ക് ജന്മനാടിന്റെ ആദരം

ആനക്കര: പാതിരാത്രിയിലും പടിവാതില്‍ പാതിമാത്രം ചാരി രോഗികള്‍ക്കായി ഉണര്‍ന്നിരിക്കുന്ന കൂടല്ലൂരിന്റെ പ്രിയ ഡോക്ടറെ ജന്മനാട് ആദരിക്കുന്നു. ഡോ. പി.കെ. ഹുറൈര്‍കുട്ടിയെയാണ് കൂടല്ലൂര്‍ ഗ്രാമവും കൂടല്ലൂര്‍ കൂട്ടവും ചേര്‍ന്ന് ആദരിക്കുന്നത്. ശനിയാഴ്ച 3.30നാണ് ചടങ്ങ്. ഡോക്ടറെക്കുറിച്ച്...

0

കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ഇന്നുമുതല്‍

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ശനിയാഴ്ചമുതല്‍ മാര്‍ച്ച് രണ്ടുവരെ നടക്കും. ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനം എം.ടി. വാസുദേവന്‍നായര്‍ നിര്‍വഹിക്കും. ക്ഷേത്രം ഊട്ടുപുരയുടെ രൂപരേഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ പ്രകാശനംചെയ്യും. കവി ആലങ്കോട്...

ലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന വെള്ളിയാങ്കല്ലില്‍ മാലിന്യം നിറയുന്നു 0

ലക്ഷങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്ന വെള്ളിയാങ്കല്ലില്‍ മാലിന്യം നിറയുന്നു

പട്ടാമ്പി: ജില്ലയിലെയും അന്യജില്ലയിലെയും ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളസ്രോതസ്സായ വെള്ളിയാങ്കല്ല് തടയണയില്‍ മാലിന്യംതള്ളുന്നത് തടയുന്നതിന് നടപടികള്‍ അനിവാര്യം. തൃത്താല നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍, തൃശ്ശൂര്‍ജില്ലയിലെ ആറോളം പഞ്ചായത്ത്, മൂന്ന് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കും കുടിവെള്ളമെത്തിക്കുന്ന പാവറട്ടി കുടിവെള്ളപദ്ധതി, തൃത്താല-പട്ടാമ്പി...

0

നിള വറ്റി വരണ്ടു: കുടിവെള്ളക്ഷാമം രൂക്ഷമായി

ആനക്കര: വേനല്‍ കനക്കും മുമ്പേ നിള വറ്റി വരണ്ടു. ഇതോടെ പുഴയോര നിവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങി. പട്ടിത്തറ, ആനക്കര, തൃത്താല പഞ്ചായത്തുകളിലാണ്‌ കുടിവെള്ളക്ഷാമം രൂക്ഷമായത്‌. നിളയിലെ നീരൊഴുക്ക്‌ നിലച്ചതോടെ പല കുടിവെള്ള പദ്ധതികളും...

താണിക്കുന്നിലെ മണ്ണെടുപ്പ്: കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു 0

താണിക്കുന്നിലെ മണ്ണെടുപ്പ്: കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

ആനക്കര: പട്ടിത്തറ താണിക്കുന്നിലെ അനധികൃത കല്ല്, മണ്ണെടുപ്പുസ്ഥലം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പട്ടിത്തറ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന കുന്നാണിത്. ഇവിടെനിന്ന് പാലക്കാട് ജിയോളജി വകുപ്പ് അധികൃതര്‍ നല്‍കിയ അനുമതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലയിലേക്ക്...

0

”കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ” ഡോകുമെന്ററി എം.ടി നാടിനു സമർപ്പിക്കും

” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ...

0

വാഴക്കാവ് പ്രതിഷ്ഠാദിനാഘോഷം എം.ടി. ഉദ്ഘാടനം ചെയ്യും

കൂടല്ലൂര്‍: കൂടല്ലൂര്‍ വാഴക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മൂന്ന് ദിവസങ്ങളിലായി നടക്കും. 28ന് വൈകീട്ട് ആഘോഷച്ചടങ്ങുകള്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റ് പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. അച്യുതന്‍ കൂടല്ലൂര്‍, ആലങ്കോട് ലീലാകൃഷ്ണന്‍...

0

കൂട്ടക്കടവില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍

ആനക്കര: നിളയില്‍ നിറയെ വെള്ളമൊഴുകിയ കാലമുണ്ടായിരുന്നു. പറമ്പുകളും പൊന്നുവിളയുന്ന പള്ളിയാലുകളും നൂറുമേനി നല്‍കിയ പാടങ്ങളുമായി ഗ്രാമങ്ങള്‍ സുഭിക്ഷമായിരുന്ന കാലം. പാടം തൂര്‍ത്തും മണല്‍വാരിയും പുഴ കാടാക്കിയും ജീവിതങ്ങള്‍ കുത്തൊഴുക്കില്‍ അകപ്പെട്ടപ്പോള്‍ പലരും കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി....