കുട്ടികള്‍ക്ക് കൂട്ടാവാന്‍ കൂടല്ലൂരിന്റെ ‘നല്ല ചങ്ങാതി’

Nalla Changathi - Kudallur

ആനക്കര: കൂടല്ലൂരില്‍ ‘നല്ല ചങ്ങാതി’യെന്ന യുവാക്കളുടെ കൂട്ടായ്മ പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് സഹായവുമായെത്തി. സ്‌കൂള്‍ കിറ്റ് നല്‍കിയാണ് യുവതയുടെ ഈ കൂട്ടായ്മ മാതൃകയായത്. ഇരുന്നൂറോളം കുട്ടികള്‍ക്ക് പഠനസാമഗ്രികളും ബാഗും ഇവര്‍ നല്‍കി. ജില്ലാപഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍ ഉദ്ഘാടനം ചെയ്തു. ടി. സാലി അധ്യക്ഷനായി.

ഡോ. പി.കെ.കെ. ഹുറൈര്‍കുട്ടി, ഇ. പരമേശ്വരന്‍കുട്ടി, ഹബീബ പള്ളിമഞ്ഞാലില്‍, എം. ജയ, എച്ച്.എം. രമാദേവി, ആരിഫ് നാലകത്ത്, സി. അബ്ദു, പി.എ. ഷുക്കൂര്‍, പി.പി. നൂറുദ്ദീന്‍, പി.കെ. വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *