ഓണ ഓര്‍മ്മകളില്‍ കഥാകാരന് പഴയ കൂടല്ലൂരുകാരനായി
ഓണത്തിന്റെ ഓര്‍മ്മകള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് കുരുന്നുകളുമായി പങ്കു വച്ചു. കോഴിക്കോട് പറമ്പില്‍ കടവ് എംഎഎം സ്കൂളിലെ കുട്ടികളാണ് ഉത്രാട ദിനത്തില്‍ മലയാളിയുടെ പ്രിയപ്പെട്ട എം ടിയെ കാണാനും ഓണ ഓര്‍മ്മകള്‍ ചോദിച്ചറിയാനും എത്തിയത്.
കുരുന്നുകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മലയാളത്തിന്റെ പ്രിയ കഥാകാരന് പഴയ കൂടല്ലൂര്കാരനായി മാറി. കൂടല്ലൂരെ കുന്നിന്‍പുറങ്ങളിലെ പൂക്കളും നിളയും അദ്ദേഹത്തിന്റെ ഓര്മ്മകളിലേയ്ക്കെത്തി. ബാല്യകാലത്തെ ഓണത്തെ കുറിച്ചോര്‍ത്തപ്പോള്‍ എം ടി വാചാലനായി. ഓണത്തിനും ദാരിദ്ര്യമുണ്ടായിരുന്നു. എങ്കിലും ഓണം സന്തോഷത്തിന്റെതായിരുന്നു.പൂക്കളുടെയും വര്‍ണങ്ങളുടെയും ഉത്സവം. പ്രകൃതിയുമായി ഇണങ്ങി വായിച്ച് വളരണമെന്ന് എം ടി കുഞ്ഞുങ്ങളോട് പറഞ്ഞു
നമ്മുടെ പച്ചക്കറികളും പൂക്കളും പൂച്ചെടികളും നമുക്കന്യമായി. വരുംകാലമെങ്കിലും ഇതെല്ലാം തിരിച്ചെടുക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. ഓണത്തെ കുറിച്ച് തുടങ്ങിയ കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍ മലയാള സിനിമയിലും ലോകസാഹിത്യത്തിലും വരെ എത്തി. ഒടുവില്‍ മുപ്പത് പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് നല്‍കിയാണ് പ്രിയകഥാകാരന് കുട്ടികളെ യാത്രയാക്കിയത്.
Recent Comments