കുമ്പിടി – തൃത്താല റോഡുപണി ഇഴഞ്ഞുനീങ്ങുന്നു
തൃത്താലയില്‍നിന്ന് കുമ്പിടിയിലേക്കുള്ള റോഡു പണി ഇഴഞ്ഞുനീങ്ങുന്നു. പരാതികള്‍ പെരുകുമ്പോള്‍ ഒരുദിവസം അല്പം പണിനടത്തും. പിന്നീട് ആഴ്ചകളോളം പണി നടക്കുകയേ ഇല്ല എന്നതാണ് സ്ഥിതി. കുമ്പിടി തിരിവു മുതല്‍ ഹൈസ്‌കൂള്‍ ഭാഗം വരെയുള്ള പണി തുടങ്ങി ഒരു വര്‍ഷത്തിലേറെയായിട്ടും സോളിങ്ങോ കാനപണി പൂര്‍ത്തിയാക്കലോ കഴിഞ്ഞിട്ടില്ല. ബാക്കിയുള്ള ഭാഗത്ത് പണി തുടങ്ങിയിട്ടു പോലുമില്ല. റോഡു പണിയേക്കാള്‍ മെല്ലെപ്പോക്കിലാണ് വാട്ടര്‍ അതോറിറ്റി പ്രവൃത്തി. ഇതുമൂലം യാത്രക്കാരുടെ നടുവൊടിയുന്ന സ്ഥിതിയാണ്..
Recent Comments