ആരിഫിന്റെ ഓട്ടം ജനത്തിനുവേണ്ടിയും ഫുട്‌ബോളിന് പിന്നാലെയും..
ആനക്കര: ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും ഒരിക്കല്‍ നെഞ്ചേറ്റിയ ഫുട്‌ബോളിനെ കൈവിടാന്‍ ഒരുക്കമല്ല ആനക്കര ഗ്രാമപ്പഞ്ചായത്തിലെ ആറാംവാര്‍ഡംഗം ആരിഫ് നാലകത്ത്. വള്ളുവനാട്ടില്‍ കാല്‍പ്പന്തുകളിക്ക് വിസില്‍ മുഴങ്ങിയാല്‍ ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കൊപ്പം ആരിഫ് ഫുട്‌ബോള്‍കളിയെയും കൂടെക്കൂട്ടും.
കളിയും കളിനിയന്ത്രണവുമൊക്കെയായി പിന്നെ ഗ്രൗണ്ടുകളില്‍. നിലവില്‍ ആനക്കരയില്‍ നടക്കുന്ന ഫ്‌ളഡ് ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളി നിയന്ത്രിക്കുന്നത് ആരിഫാണ്. വര്‍ഷങ്ങളായി ഫുട്‌ബോള്‍രംഗത്ത് സജീവമാണ്. കൂടല്ലൂര്‍ നാലകത്ത് അബ്ദുള്‍മജീദിന്റെയും ഫാത്തിമക്കുട്ടിയുടെയും മകനാണ്. അഞ്ചാംക്ലാസ് മുതല്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങിയതാണ്. പിന്നീട് ഇതില്‍നിന്ന് മാറിനിന്നിട്ടില്ല. കുമരനല്ലൂര്‍ സന്തോഷ് ക്ലബ്ബിനുവേണ്ടി നാലുവര്‍ഷവും ജില്ലാ ലീഗിലും കോഴിക്കോട് ജില്ലാ ലീഗിലും മൂന്നുവര്‍ഷവും കളിച്ചു. കൂടല്ലൂര്‍ ഫിഫ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കളിക്കാരന്‍ കൂടിയായിരുന്നു. ഇപ്പോഴും ആവശ്യമെങ്കില്‍ ടീമുകള്‍ക്കുവേണ്ടി ബൂട്ടണിയാനും ആരിഫ് തയ്യാറാകും.
പ്രതിരോധനിരയില്‍ വിങ് ബാക്ക് സ്റ്റോപ്പറായി കളിക്കാനാണ് ഏറെ ഇഷ്ടം. തിരക്കുകള്‍ക്കിടയില്‍ കളിക്കാനുള്ള നേരമില്ലെന്നതുമാത്രമാണ് പ്രശ്‌നം. എന്നാലും കൂടല്ലൂരില്‍ ഫുട്‌ബോള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരിഫ് രംംഗത്തുണ്ട്. ആനക്കരമണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റുകൂടിയാണ് ആരിഫ്. ആസിബയാണ് ഭാര്യ. ഹാമിദ് സിനാന്‍, അഹിയദ് സിയാനി എന്നിവര്‍ മക്കളാണ്.
Recent Comments