”കൂടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ” ഡോകുമെന്ററി എം.ടി നാടിനു സമർപ്പിക്കും
” ആർഷഭാരതത്തിന്റെ ആയുർവ്വേദ സംസ്കൃതി നിളാതടത്തിനു കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യൻ ഡോ:ഹുറൈർകുട്ടിയുടെ ധന്യജീവിതത്തിന്റെ പൊരുളും കിനാവും കൊരുത്ത് കൂടല്ലൂർക്കൂട്ടം ഒരുക്കിയ ഹൃസ്വ ഡോകുമെന്ററി നാടിനു സമർപ്പിക്കുകയാണ്.നിളയുടെ സ്വപ്ന ധമനികളിലൂടെ ഒഴുകി സാഹിത്യത്തിൻറെ ജ്ഞാനപീഠമേറിയ കൂടല്ലൂരിന്റെ സുകൃതം എം.ടി.വാസുദേവൻ നായരാണ് പ്രകാശകൻ.തൃത്താലയുടെ ഹൃദയരേഖയിൽ വിരൽതൊട്ടു നിൽക്കുന്ന കർമസൂര്യൻ വി.ടി.ബാലറാം എം.എൽ.എ. അദ്ധ്യക്ഷനാകും. ” – കൂടല്ലൂർക്കൂട്ടം
Recent Comments