അനുശ്രീക്ക് സഹായധനം നല്കി
ആനക്കര: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി ഹോസ്പിറ്റലില്‍ കഴിയുന്ന പരുതൂര്‍ പാതിരിക്കോട്ടില് അനുശ്രീക്ക് ‘കൂടല്ലൂര്‍ കൂട്ടായ്മ’യുടെ സഹായം.
ഇവര്‍ സമാഹരിച്ച അമ്പതിനായിരംരുപ സഹായധനം കൈമാറി. കൂട്ടായ്മ ഭാരവാഹികളായ പരമേശ്വരന്‍കുട്ടി, ആരിഫ് നാലകത്ത്, രാജന് തുങ്ങിയവര്‍ ചേര്‍ന്നാണ് അനുശ്രീ സഹായസമിതിക്ക് കൈമാറിയത്. സമിതി ഭാരവാഹികളായ ദാസ് പടിക്കല്‍, പി.ടി. ഷംസുദ്ദീന്, പി. ഉണ്ണിക്കൃഷ്ണന്, ശിഹാബ് എന്നിവര്‍ ഏറ്റുവാങ്ങി.
Recent Comments