പുലിപ്പേടിയില്‍ ജനം; നായയുടെ കഴുത്ത് കടിച്ചുമുറിച്ച നിലയില്‍
ആനക്കര: കൂടല്ലൂരില്‍ വീട്ടില്‍ വളര്‍ത്തുന്ന നായയുടെ കഴുത്ത് കടിച്ചുമുറിച്ച നിലയില്‍. കൊന്നത് പുലിയാണെന്ന സംശയത്തില്‍ നാട്ടുകാര്‍ ഭയത്തിലാണ്. കൂടല്ലൂര്‍ മണ്ടംമാക്കയില് ബാലകൃഷ്ണന്റെ വീട്ടിലെ നായയെ ആണ് വീട്ടുമുറ്റത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അധികം ജനവാസമുള്ള പ്രദേശമല്ലാത്തതിനാലാണ് കൊന്നത് പുലിയാണെന്ന് ജനങ്ങള്‍ സംശയിക്കുന്നത്. ആനക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പുലിയെ കണ്ടതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, കാട്ടുപൂച്ചയാണ് പ്രദേശത്തുള്ളതെന്നായിരുന്നു വനംവകുപ്പ് ജീവനക്കാരുടെ വിലയിരുത്തല്‍. തൃത്താലയില്‍നിന്ന് പുലിയെ പിടികൂടിയതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
Recent Comments