വര്‍ണകലയിലെ സംഗീതം
നിലവിളി എന്ന പേരിണ് എഡ്വേഡ് മങ്ക് എന്ന നോര്‍വീജിയന്‍ ചിത്രകാരന്റെ ഉജ്വലമായൊരു രചനയുണ്ട്. അസ്തമയത്തോടെ മേഘങ്ങൾ ചുവന്നു പോയ നേരത്ത് വിജന വീഥിയിലൂടെ നടക്കുമ്പോൾ കേട്ട നിലവിളിയെ ഒരു ചിത്രത്തിലേക് വിവർത്തനം ചെയ്യുകയായിരുന്നു മങ്ക്. ശ്രവ്യാനുഭവത്തെ ദൃശ്യാനുഭവമാക്കി മാറ്റുന്ന സര്‍ഗവ്യാപാരമാണ് ആ രചന. ആ ചിത്രത്തിലേക്ക് നോക്കി നിൽകുമ്പോൾ കാര്യകാരണങ്ങൾ ഏതുമില്ലാതെ വിഹ്വലമായ ശബ്ദം നാം അനുഭവിക്കാതിരിക്കില്ല. വര്‍ണകലയുടെ രംഗത്ത് വിശ്രുത രചനകൾക്ക് പിന്നിലെ അനുഭവങ്ങളെ തേടി ചെല്ലുമ്പോൾ ചില വൈചിത്ര്യങ്ങൾ നമ്മെ അത്ഭുതപ്പെടുത്തും. ചിത്രവും ശില്പവുമൊക്കെ കാഴ്ചയുടെ കലയാണെങ്കിണ് തന്നെയും കണ്ണിന്റെത് ആവണമെന്നില്ല. കർണ്ണത്തിന്റെതും ആവാം.
വർണ്ണത്തിന്റെയും സംഗീതത്തിന്റെയും ജൈവപരമായ ഉറവിടം രണ്ടാണ്. എങ്കിലും വർണ്ണങ്ങളുടെയും സ്വരങ്ങളുടെയും വിന്യാസങ്ങൾ തമ്മിൽ സാദൃശ്യം കല്‍പ്പിക്കാവുന്നതാണ്. വർണ്ണങ്ങളുടെ സംഗീതമെന്നു ആലങ്കാരികമായി പറയുന്നതിന്റെ പൊരുളും അതുതന്നെ. മൂര്തമായ സാങ്കേതികതയല്ല അർത്ഥമാക്കുന്നത്. വര്‍ണവും സംഗീതവും തമ്മിൽ ജൈവപരമായ ബന്ധം ആരോപിക്കുകയുമല്ല. ശുദ്ധ അമൂർത്ത ചിത്രങ്ങളെ ശുദ്ധസംഗീതത്തോട് മാത്രമേ സാദൃശ്യപ്പെടുത്താൻ ആവൂ എന്ന് വരുമ്പോൾ ഇങ്ങനെയൊരു ചിന്തക്ക്സാം ഗത്യമില്ലേ. ശബ്ദങ്ങൾ എല്ലാം ഒരർത്ഥത്തിൽ സംഗീതമാണ്. നിയതമായ ചില അർഥങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ ഭാഷയുടേയും, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ വ്യതിരിക്തകളുടേയും അതിരുകളിലേക്ക് അത് ചുരുങ്ങി പോവുന്നതാണ്. നിയതമായ അർഥങ്ങൾ ഉൾകൊള്ളാത്ത ഒന്നിനെയും പ്രതിനിധീകരിക്കാത്ത ശബ്ദം ശുദ്ധമാണ്. ആ ശബ്ദങ്ങളുടെ വിന്യാസം സംഗീതവുമാണ്. ശുദ്ധസംഗീതം എന്ന് തന്നെ പറയണം. സ്വരവിന്യാസത്തിന് സദൃശ്യമായ രീതിയിൽ വർണ്ണങ്ങളെ പ്രയോഗിക്കുമ്പോഴാണ് വര്‍ണകലയിലെ അമൂർത്തമായ കോമ്പോസിഷനുകൾ സംഗീതത്തിന്റെ അവസ്ഥയെ പ്രാപിക്കുന്നത്. എല്ലാ കലകളും സംഗീതത്തിന്റെ അവസ്ഥയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെന്ന് ഷോപ്പനോവറും വാൾറ്റെർ പെറ്റെരുമൊക്കെ പറഞ്ഞതും ഓർക്കുക.
നിയതമായ അർഥങ്ങൾ ഒന്നും ഉത്പാദിപ്പിക്കാത്ത വാക്കുകളെ (അപ്പോൾ അവ വെറും ശബദങ്ങൾ) കൂടിചെര്തികൊണ്ട് ദാദായിസ്റ്റുകൽ രചിച്ച അമൂർത്ത കവിതകൾ അപാരമായ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു.
Recent Comments