വാഴക്കാവ് ക്ഷേത്ര വെബ്‌സൈറ്റ് ഉദ്ഘാടനംചെയ്തു

ആനക്കര: കൂടല്ലൂര്‍ വാഴക്കാവ് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റും പ്രത്യേകപരിപാടികളും എം.ടി. വാസുദേവന്‍നായര്‍ ഉദ്ഘാടനംചെയ്തു. എം.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. കല്പുഴ കൃഷ്ണന്‍നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി. അച്യുതന്‍ കൂടല്ലൂര്‍ ഊട്ടുപുര സമര്‍പ്പണവും ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. സി.കെ. നാരായണന്‍നമ്പൂതിരി, എം.ടി. രവീന്ദ്രന്‍, ഇ. പരമേശ്വരന്‍, കെ. രാജന്‍, കെ.പി. സന്തോഷ്, ടി. അറമുഖന്‍, കെ. രമേഷ് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രത്തില്‍ നാരായണീയപാരായണം, ബ്രഹ്മകലശം, നിറമാല, അഷ്ടപദി, ഭഗവതിസേവ, ഭക്തിഗാനതരംഗിണി, നൃത്തനൃത്യങ്ങള്‍, കളംപാട്ട് എന്നിവയുണ്ടായി.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *