കൂടല്ലൂര്‍ പഠനം – ഭാഗം അഞ്ച്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി
കൂടല്ലൂരെന്ന കേന്ദ്രമര്‍മ്മം
നാം പറഞ്ഞു പറഞ്ഞ് കൂടല്ലൂരിലാണ് എത്തുന്നത്. കാവുതട്ടകത്തിന്റെ വിശകലനത്തില്‍ കൂടല്ലൂര്‍ പറയുന്നുണ്ട്. ഇവിടെ അടുത്തുള്ള കുരുതിപ്പറമ്പിലും മറ്റും കുരുതി നടക്കുന്നതു കൊടിക്കുന്നിലമ്മയ്‌ക്കാണ്. ഈ അമ്മ ഇവിടത്തെ ഒരു തറവാട്ടില്‍ കുടിയിരിക്കുന്നു എന്നാണു വിശ്വാസം. കാരുണ്യക്കടലായ ഒരമ്മ വന്നു കുടികൊള്ളുന്നിടം എവിടമാണെന്നല്ലേ? സാക്ഷാല്‍ എം.ടി വാസുദേവന്‍നായരുടെ മാടത്തുതെക്കേപ്പാട്ട് വീട്ടിലെ എട്ടുകെട്ടിന്റെ തെക്കെക്കെ ട്ടിലെ പടിഞ്ഞാറ്റിയിലെ അറയില്‍ – തെക്കേപ്പാട്ടെ മച്ചില്‍ ഭഗവതി. ഈ ഭഗവതിക്ക് കൊടിക്കുന്നത്തു താഴത്തുമഠത്തില്‍ അടികളുടെ ബന്ധവും പറയുന്നു.
കഥ ഇങ്ങനെയാണ്. മാടത്തു തെക്കേപ്പാട്ട് മുത്തശ്ശിയും കുട്ടികളും പശുവിനെ വളര്‍ത്തി, പാല്‍ കറന്ന്‌കൊടിക്കുന്നില്‍ അമ്പലത്തില്‍ കൊടുത്താണ് നിത്യവൃത്തിക്കു വഴിയുണ്ടാക്കിയിരുന്നത്. അന്നു പുഴക്കു തീരെ വീതിയില്ല. പുഴക്കരകളിലെ ആള്‍ക്കാര്‍ വെറുതെ ഇറങ്ങി പുഴകടക്കും. ചുറ്റും ഊരുകളാണ്. കരിയന്നുര്‍, പരുതൂര്‍, കൂടല്ലൂര്‍, ഉമ്മത്തൂര്‍, പെരശന്നൂര്‍, കാരപുത്തൂര്‍, ആലൂര്‍.. ആള്‍ക്കാരെല്ലാം ഇങ്ങനെ പുഴകടക്ക്ന്ന രീതിയാണ് പുഴക്കരെ ജനാധിവാസ സാന്ദ്രത വര്‍ദ്ധിപ്പിച്ചത്. പാല്‍കെടുക്കാന്‍ പോയി വരുന്നതാണ് കച്ചവടത്തിന്റെ മര്‍മ്മം. പുഴയും മഌഷ്യരും ഒത്തൊരുമിച്ചു ചരിക്കുന്ന ചരിത്രം. ഒരിക്കല്‍ പുഴ ഇളകി മറിഞ്ഞു നിറഞ്ഞൊഴുകി. മുത്തശ്ശിക്ക് കൊടിക്കുന്നില്‍ പാലെത്തിച്ച് കൊടുത്ത് അത്താഴത്തിഌ വഴിയുണ്ടാക്കാനായില്ല. കുട്ടികളും മുത്തശ്ശിയും അത്താഴപ്പട്ടിണി കിടന്നു. നേരമിരുട്ടി. കതകിലാരോ മുട്ടുന്നതു കേട്ട് മുത്തശ്ശി കതകു തുറന്നു. അതാ നില്‍ക്കുന്നു മുന്നില്‍ തേജസ്വിനിയായ ഒരു സ്‌ത്രീ. ഒരു കയ്യില്‍ ചോറു നിറച്ച ഉരുളി. മറു കയ്യില്‍ കുത്തു വിളക്ക്. ഈ കുത്തു വിളക്ക് ഒരടയാളമാണെന്നറിയണം. വയ്യാവിനാട് നമ്പിടി സ്‌ത്രീകള്‍(കോവില്‍) കൊണ്ടു നടക്കുന്ന കുത്തു വിളക്കാണ്. ഉടുത്തിരിക്കുന്നതു ചുകന്ന പട്ടാണ്. ഇതാ, ഈ ചോറു കൊടുത്തു കുട്ടികളെ ഉറക്കൂ. നിങ്ങള്‍ പട്ടിണികിടക്കരുത്. ഉരുളി കാലത്തു കൊടിക്കുന്നമ്പലത്തി ല്‍കൊണ്ടു കൊടുക്കണം. ഉരുളികൈ മാറി ആ തേജസ്സ തെക്കേപ്പാട്ടെ അറയില്‍ മറഞ്ഞു. മാടത്തു തെക്കെപ്പാട്ടെ മുത്തശ്ശി പിറ്റേന്നു കൊടിക്കുന്നിലെത്തി. ഉരുളി കാണാത്ത ബഹളമാണവിടെ. വെളിച്ചപ്പാടു തുള്ളിപ്പറഞ്ഞത്ര.
എന്റെ കുട്ടികള്‍ പട്ടിണികിടക്കരുത്. ഞാന്‍ ചോറു കൊണ്ടു കൊടുത്തതാണ്. മുത്തശ്ശി ഇവിടെ ഉരുളി മടക്കിയെത്തിക്കും. ഈ കാരുണ്യമാണ്, എം ടിയെ നിമ്മാല്യ സങ്കല്‌പത്തിലഌഗ്രഹിച്ച ബോധം.
ഈ അമ്മ, കൂടല്ലൂരിന്റെ അമ്മയാണ്. കൊടിക്കുന്നിലും മുത്തശ്ശിയാര്‍കാവിലും മാടത്തു തെക്കേപ്പട്ടു തറവാട്ടുകാര്‍ വിശേഷാല്‍ വഴിപാടുകളും പൂജകളും നിര്‍വ്വഹിക്കുന്ന പതിവ് ഇന്നുമുണ്ട്. നിറമാല കൊടിക്കുന്നിലമ്മയ്‌ക്കു നടത്തുന്ന ഈ തറവാട് അമ്മ ബോധത്തിന്റെ നിറ കുടമായി നിലനില്‍ക്കുന്നു.
സാഹിത്യവും കലകളും നാട്ടുചൂരില്‍വെച്ചു പഠിച്ചെടുക്കുന്നതു നല്ലതാണ്. എന്തിനീ പടിഞ്ഞാറന്‍ തത്വങ്ങള്‍!
നമ്മുടെ നാട്ടില്‍ എത്രയോ മച്ചില്‍ ഭഗവതിമാരുണ്ട്. എത്രയോ കുടപ്പ്റത്തമ്മമാരുണ്ട് .എവിടേയും, തന്റെ കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാന്‍ ചോറ്റുരുളിയുമായി ചെന്ന ഒരു ഭഗവതീ സങ്കല്‌പം കേള്‍ക്കാനായില്ല.
കൊടിക്കുന്നും കൂടല്ലൂരും തമ്മിലുള്ള ബന്ധമിതാണ്. അവിടെ കരുണാമയിയായ അമ്മയുണ്ട്. ഇടശ്ശേരിക്കും ഇതറിയാമായിരുന്നു എന്നു കാവിലെ പാട്ടും മറ്റും പറയുന്നു. അഌഭവിക്കാന്‍ തെക്കേപ്പാട്ടുകാര്‍ക്ക് ഭൂമി നല്‍കുന്നുണ്ട് വയ്യാവിനാട്ടു നമ്പിടി. തെക്കേപ്പാട്ടെ എം.ടി. എന്‍ നായര്‍ വായിച്ചു തന്ന രേഖ (ആധാരം) ഇങ്ങനെ പറയുന്നു.
വയ്യാവിനാട്ടു നമ്പിടി സ്ഥാനത്തു നിന്ന് എന്നെന്നും ഒഴിയാതെയും ഒഴിപ്പിക്കാതെയും ശാശ്വതമായി അഌഭവിക്കാന്‍ തക്കവണ്ണം അഌഭവാവകാശം സിദ്ധിച്ചതില്‍ വിഹിതം ഭഗവതി അഌഭവാവകാശം വയ്യാവിനാട്ടു നമ്പിടി സ്വരൂപവും കൊടിക്കുന്നത്തമ്മയും മാടത്തു തെക്കേപ്പാട്ടു തറവാടും കൂടല്ലൂരും ദേശവും പ്രദേശവും കണ്ണിയിണക്കാന്‍ ഈ വിശകലനം സഹായി ച്ചേക്കാം – ഒരു പ്രഥമ ശ്രമം.
(രേഖാ ചിത്രം കാണുക .വിവര ശേഖര ണത്തില്‍ ശ്രീ മെഹൂബ് , എം.ടി എന്‍ നായര്‍, എം.ടി രവീന്ദ്രന്‍, തൃക്കണ്ടിയൂര്‍ മുരളി, വി.ടി. വാസുദേവന്‍ എന്നിങ്ങനെ ഏറെപേര്‍ സഹായിച്ചു അവര്‍ക്കെല്ലാം നന്ദി . മണക്കുന്നത്തു കോവില്‍മാരും , പെരശന്നൂര്‍ സരസ്വതീ കോവിലും , തവനൂര്‍ വയ്യനാട്ടെ വിശ്വനാഥപ്പ ണിക്കരും പത്‌മനാഭപ്പണിക്കരും ഈ വിഷയത്തില്‍ തുടരന്വേഷണം നടത്തുന്നുണ്ട്. അവര്‍ നല്‍കിയ വിലപ്പെട്ട വിവരങ്ങളാണ് വയ്യാവിനാടു തിരിച്ചറിയാന്‍ വഴിയൊരുക്കുന്നത്. അവര്‍ക്കും നന്ദി !
Recent Comments