എം.ടി.യുടെ തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം
കൂടല്ലൂര്‍: എം.ടി. വാസുദേവന്‍നായരുടെ ജന്മഗൃഹമായ തെക്കേപ്പാട്ട് തറവാട്ടുവീട് കുത്തിത്തുറന്ന് മോഷണശ്രമം. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ മുന്‍വാതില്‍പ്പൂട്ട് പൊട്ടിച്ചത് കണ്ടത്. ഏതാനും ദിവസമായി വീട്ടില്‍ ആള്‍താമസമില്ലായിരുന്നു. എം.ടി.യുടെ ജ്യേഷ്ഠന്റെ മക്കളാണ് ഇവിടെ താമസിച്ചിരുന്നത്.
വീട്ടിനകത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരുതുന്നു. തൃത്താല എസ്.ഐ. കുമാര്‍, എ.എസ്.ഐ. കോമളകൃഷ്ണന്‍, ഗോപാലന്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു.
Recent Comments