തൃത്താല – കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി
തൃത്താല: തകര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ വലയുന്ന തൃത്താല-കുമ്പിടി റോഡുപണി വീണ്ടും മുടങ്ങി. ഒട്ടേറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പണി തുടങ്ങിയെങ്കിലും ഏതാനും ദിവസമായി പ്രവൃത്തി നടക്കുന്നില്ല. തൃത്താല സ്‌കൂള്‍ഭാഗംമുതല്‍ അരക്കിലോമീറ്റര്‍ സോളിങ്ങും കാനപണിയും നടന്നെങ്കിലും ജനത്തെ പരമാവധി വലയ്ക്കുംവിധമാണ് പണി നടക്കുന്നത്. മറ്റെവിടെയെങ്കിലും പണി നടത്തുന്ന വാഹനങ്ങള്‍ ഈ റോഡില്‍ കൊണ്ടുവന്നിടുന്നത് മാത്രമാണ് ദിവസേന നടക്കുന്നത്. ജല അതോറിറ്റിയും മാസങ്ങളോളമായി നടത്തുന്ന പണി തീര്‍ക്കുന്ന മട്ടില്ല.
Recent Comments