എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം രണ്ട്
മിത്തുകളും ദൈവ സങ്കല്‌പവും
മിത്തുകളുടെ സമ്പന്നത കൊണ്ട് സജീവമാണ് നിളാ പുളിന ഭൂമി. വരരുചിപ്പഴമയുടെ സാന്നിദ്ധ്യം പുഴയോടും കുന്നുകളോടും ബന്ധപ്പെട്ട ദൈവ സങ്കലപ്‌ങ്ങളും ഇതിേനാട് ചേര്‍ന്നുനില്‍ക്കുന്ന കാര്‍ഷിക ഉത്സവങ്ങളും നിളാ തടത്തിന്റെ മാത്രം സവിശേഷതകളാണ്. എം.ടി കഥകളിലെ മച്ചും മച്ചിലെ ഭഗവതിയും കൊടിക്കുന്നത്തമ്മയും വല്ലാത്തൊരു സാന്നിദ്ധ്യമായി ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അണുകുടുംബങ്ങള്‍ ഉണ്ടാവുകയും അവയില്‍ പൂജാ മുറിയെന്ന സങ്കല്‌പം രൂപപ്പെടുകയും ചെയ്യും മുമ്പ് തട്ടകത്തെ ഭഗവതിയും തറവാട്ടിലെ മണ്‍മറഞ്ഞ കാരണവന്‍മാര്‍ക്കും മച്ചുകള്‍ ഉണ്ടായിരുന്നു. ഇതിെന്റ ഒരു തുടര്‍ച്ചയായ സര്‍പ്പക്കാവുകളെക്കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. വീട്ടുകലഹങ്ങള്‍ മൂക്കുമ്പോള്‍ ഭഗവതിയെ വിളിച്ച് നെഞ്ചത്തടിച്ച് കരയുന്ന അമ്മമാരേയും ചെറിയമ്മമാരേയും അമ്മാവന്‍മാേരയും നമുക്ക് എം. ടിയുടെ കഥകളില്‍ കാണാം.കാരണവന്‍മാരുടെ ശിക്ഷയും സത്യം ചെയ്യിക്കലുമൊക്കെ മച്ചുകള്‍ക്ക് മുന്നിലായിരുന്നു. ആണ്ടറുതികളിലും വിശേഷദിനങ്ങളിലും മച്ചില്‍ നേദിച്ചതിഌ ശേഷമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.
അസുരവിത്തിലും, നാലുകെട്ടിലുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പകിടകളി കൂടല്ലൂരിന് ദേശ ഉത്സവം പോലെയായിരുന്നു. ദിനരാത്രങ്ങള്‍ പോകുന്നതറിയാതെ കളിസംഘങ്ങള്‍ ദേശങ്ങളുടെ വാശി നെഞ്ചിലേറ്റി ഭഗവതിയെ വിളിച്ച് പകിടക്കരുവുമായി നൃത്തം ചെയ്‌ത് കളത്തിഌ ചുറ്റും നമസ്‌കരിച്ച് എറിഞ്ഞ് പറഞ്ഞ എണ്ണം വീഴ്‌ത്തും. പറഞ്ഞ എണ്ണം വീണാല്‍ ഭഗവതിക്ക് സ്‌തുതി, അല്ലെങ്കിലോ തെറിയും. അമ്മയ്‌ക്കും, ഭാര്യക്കും, പെങ്ങള്‍ക്കുമൊപ്പം ഈ ഗ്രാമീണരുടെ ഹൃദയത്തില്‍ ദേവിയ്‌ക്കും ഇടമുണ്ടായിരുന്നു. ഇവരോട് കലഹിക്കും പോലെ ഭഗവതിേയാടും കലഹിച്ചു ഭക്തി കൊണ്ട് ഭഗവതിയെ പ്രണയിച്ചു. നേട്ടത്തിഌം കോട്ടത്തിഌം ഭഗവതിയെ സാക്ഷിയാക്കി. ജീവിതത്തിന്റെ നല്ലതിലെല്ലാം ഭഗവതിക്ക് പങ്കുണ്ടായി.
ദൈവത്തെചില്ലിട്ടടച്ച് ആണിയില്‍ തൂക്കാതെ ഹൃദയത്തില്‍ ചേര്‍ത്തു വെച്ച് ആരാധിക്കുന്നതിന്റെ ഗ്രാമീണ നിഷ്‌കളങ്കത എം.ടിയുടെ കൃതികളില്‍ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. കാവുകളെക്കുറിച്ചും എം.ടി കൃതിയിലെ കുളങ്ങളെക്കുറിച്ചും പരാമര്‍ശിക്കാതെ പോകാനാവില്ല. കൂടല്ലൂരിന്റെ ജീവനായിരുന്നു കാവുകള്‍. അമ്മ ദൈവ ങ്ങളും നാഗത്താന്‍മാരും കുടികൊണ്ട കാവുകളില്‍ ആയിരം വള്ളികളില്‍ ഊഞ്ഞാലിട്ടും, പച്ച മരത്തണലുകള്‍ കുട നിവര്‍ത്തിയും ഉണ്ണിക്കിടാങ്ങള്‍ക്ക് ഊഞ്ഞാലൊരുക്കി മരിച്ചവരുടെ ആത്മാക്കളെന്നു വിളിേപ്പരുള്ള മണ്ണട്ടകള്‍ പകല്‍ നേരങ്ങളില്‍പ്പോലും കരഞ്ഞു മണ്ണിന്റെ നേരുകള്‍ വാഴ്‌ത്തി സന്ധ്യമയങ്ങുമ്പോള്‍ കല്‍വിളക്കുകള്‍ പൂത്തു. കുളിച്ച് ഈറനണിഞ്ഞു നീര്‍ത്തുള്ളിയിറ്റുന്ന മുടിത്തുമ്പുമായി പെണ്‍കൊടിമാര്‍ കാവുകളിെലത്തി. മഞ്ഞിലലിയുന്ന നിലാവിന്റെ അടരുകളില്‍ മിഴിനട്ട് കരിങ്കല്‍പ്പടവുകള്‍ നിറഞ്ഞ കുളക്കരയില്‍ സുമിത്രയും, ഉണ്ണിയും, സേതുവും, അപ്പുണ്ണിയുമൊക്കെ പരസ്‌പരം കോര്‍ത്ത കൈകളാല്‍ ചൂട് പകര്‍ന്നു.
കൂടല്ലൂരിന്റെ ജീവനായുള്ളത് കുരുതിപ്പറമ്പാണെന്ന് സ്ഥലപുരാണമെന്ന കഥയില്‍ കുരുതിപ്പറമ്പിനെപ്പറ്റി എം.ടി പരാമര്‍ശിക്കുന്നുണ്ട്. അതിരാളന്റെ അമ്പ ലത്തില്‍ ആറാട്ടു കഴിഞ്ഞ് ഭഗവതിയും അമ്മയും അഌജത്തിയും മടങ്ങി വരുന്ന നേരത്ത് വിശ്രമിക്കാനായി പുഴ വക്കത്തെ നിലാത്തണലില്‍ ഇരുന്നു. സ്ഥലം നന്നേ ബോധിച്ച ഭഗവതി കാറ്റിേനാട് ചോദിച്ചു. എനിക്കിരിക്കാന്‍ ഇടമുണ്ടോ?…. ഭഗവതിയുടെ ആഗ്രഹം കാറ്റ് മലയോടു പറഞ്ഞു. മലയില്‍ മഴ ചിതറി വെള്ളം കണ്ണു ചുവപ്പിച്ച് കുതിച്ചു. അഞ്ചാലും അരയാലും വളരാഌം മൂന്നാന നിരന്ന് ഉത്സവം നടത്താഌം വേണ്ട സ്ഥലം ഭഗവതിക്ക് കാഴ്‌ച വെച്ച് പുഴമടങ്ങി. അതാണ് ഗുരു തിപ്പറമ്പ് എന്ന് കഥപറയുന്നു. ഇപ്പോഴും ഗുരുതിപ്പറമ്പുണ്ട്. ഇവിടെ നിന്ന് ഇത്തവണ എഴുന്നെള്ളിച്ചതും മൂന്നാനെയയായിരുന്നു. പുഴയില്‍ കുളിച്ച് വരുന്ന പലരും ഇന്നും അന്തിക്ക് ഗുരുതിപ്പറമ്പിനെ വലം വെച്ച് തറയില്‍ തൊട്ട് വന്ദിച്ച് വീട്ടിലെ മച്ചിലെത്തി തൊഴുന്ന പതിവുണ്ട്.
എം.ടിയുടെ കൂടല്ലൂരിനെ വായിക്കുമ്പോള്‍ – ഭാഗം മൂന്ന് – കഥയിലേക്ക് കയറിപ്പോയ കൂടല്ലൂരുകാര്‍
1 Response
[…] […]