പാറക്കുളങ്ങര അപ്പുണ്ണി മേനോന്‍

(1918 – 2004) 1918 ണ്‍ ജനനം. 1964 ണ്‍ രൂപീകരിക്കപ്പെട്ട ആനക്കര പഞ്ചായത്ത് ഭരണ സമിതിയുടെ ആദ്യ അധ്യക്ഷന്‍. നീണ്ട 21വർഷക്കാലം പഞ്ചായത്ത് പ്രസിടെന്റ്, 25 വര്‍ഷക്കാലം പഞ്ചായത്തംഗം. പുഴയിലേക്ക് റാമ്പ്, ജലസേചന പദ്ധതികൾ, റോഡുകൾ, വാര്‍ത്താവിതരണം, വൈദ്യുതി, പോസ്റ്റ് ഒാഫീസ് തുടങ്ങി ഗ്രാമത്തിൽ അടിസ്ഥാന വികസനങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ വിലപ്പെട്ടതായിരുന്നു. ആര്‍മിയിൽ അക്കൌണ്ടന്റ് ആയി ജോലി നോക്കിയിരുന്നു. അക്കാലത്ത് രാജസ്ഥാനിൽ ദിവാനായിരുന്ന സര്‍ദാര്‍ കെ. എം പണിക്കരുടെ അടുത്ത ആളായിരുന്നു. 2004 സെപ് 12 നു അന്തരിച്ചു.