ജസ്റ്റിസ് പാറക്കുളങ്ങര ഗോവിന്ദ മേനോന്‍ (1896 – 1957)
1896 സപ്തംബറിൽ ജനിച്ചു. കോഴിക്കോട് ഗണപതി ഹൈസ്കൂൾ സാമൂതിരി കോളജ്, മദിരാശി ലോ കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു ആയിരുന്നു വിദ്യാഭ്യാസം. 1921-ൽ മദിരാശി ഹൈകോടതിയിൽ ബന്ധുവായ ബാരിസ്റ്റര്‍ കെ. പി.എം മേനോന്റെ ജൂനിയറായി അഭിഭാഷകനായി ചേര്‍ന്നു. ഗവർമെന്റ് ഡിസ്ട്രിക്ട് മുന്‍സിഫായി നിയമിചെങ്കിലും അദ്ദേഹം ഉദ്യോഗം ഏറ്റെടുത്തില്ല. ക്രിമിനൽ കേസുകളും സിവിൽ കേസുകളും ഒരു പോലെ കൈകാര്യം ചെയ്തു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാന്‍ പ്രധാനമന്ത്രിയായിരുന്ന ജനറണ്‍ ടോജോ തുടങ്ങിയ യുദ്ധ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനു വേണ്ടി ഇന്റർനാഷണൽ കോടതി മുമ്പാകെ ഹാജരാകുന്നതിനുള്ള ചീഫ് പ്രാസിക്യൂടിംഗ് കൗണ്‍സിലറായി ഇന്ത്യയെ പ്രതിനിധീകരിച്ചു അദ്ദേഹത്തെ നിയമിച്ചു.
10 വര്‍ഷത്തോളം മദിരാശി ഹൈക്കോടതിയിണ്‍ ജഡ്ജിയായിരുന്ന അദ്ദേഹത്തെ 1956 ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചത്. 1957 ഒക്ടോബര്‍ 16 ന് ഡല്ഹിയിലുള്ള വസതിയിണ്‍ വെച്ച് അന്തരിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് ഐ.എ .എസ്സിലേക് വന്ന മുന്‍ കര്‍ണ്ണാടക ചീഫ് സെക്രടറി ആയിരുന്ന ശങ്കരനാരായണന്‍ അദ്ദേഹത്തിന്റെ ഏക മകനാണ്. ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.
[hr] Born in September 1896, Justice Parakulangara Govinda Menon had his education at Kozhikode Ganapathi High School, Samoothiri College and Madras Law College. He was appointed as Supreme Court Judge in 1957 after serving more than ten years as Justice in Madras High Court.
Recent Comments