മലമക്കാവ് കേശവ പൊതുവാൾ

Malamakkavu Keshava Pothuvalതായമ്പകയിലെ പ്രസിദ്ധമായ മലമക്കാവ് ശൈലിയുടെ വിദഗ്ദ്ധ പ്രയോക്താവും പ്രചാരകനും ആയിരുന്നു മലമക്കാവ് കേശവപ്പൊതുവാൾ. തായമ്പകയിലെ പഞ്ചാരിക്കൂറ് ഇദ്ദേഹത്തിന്റെ സംഭാവനയാണ്. കൊടിക്കുന്നത്ത് ശങ്കുണ്ണി പൊതുവാളുടേയും മലമക്കാവ് കുമ്മിണി പൊതുവാളസ്യാരുടേയും പുത്രനായി കൊല്ല വര്‍ഷം 1067 മകരത്തിൽ ജനനം. പിതാവ് തന്നെയാണ് ആദ്യ ഗുരു.

തായമ്പകയിലെ എണ്ണങ്ങളുടെ പ്രാധാന്യം മലമക്കാവ് ശൈലിയുടെ പ്രത്യേകത ആയിരുന്നു. മങ്കട കോവിലകത്തെ കൃഷ്ണരാജവര്‍മ്മയിണ്‍ നിന്നും അങ്ങാടിപ്പുറം തിരുമന്താം കുന്നു ക്ഷേത്രത്തിൽ വെച്ചു വീര ശൃംഖല ലഭിച്ചു. തൃത്താല ചാക്കനകത്ത് ജാനകി പൊതുവാ ളസ്യാര്‍ പത്നി. നിലമ്പൂര്‍ കോവിലകത്തു നിന്നും ചേന്ദമംഗലം ക്ഷേത്രത്തിൽ നിന്നും സ്വര്‍ണ്ണ മെഡൽ, വരിക്കാശ്ശേരിയിൽ നിന്നു സ്വര്‍ണ്ണ മോതിരം എന്നിവ ലഭിച്ചു. തായമ്പക വിദഗ്ദ്ധന്‍ തൃത്താല കുഞ്ഞികൃഷ്ണ പൊതുവാൾ മകനാണ്. തൃത്താല കേശവ പൊതുവാൾ പൗത്രനാണ്. 1123 മേടത്തിൽ അന്തരിച്ച. മലമക്കാവ് കേശവപ്പൊതുവാളിന്റെ സ്മരണ നിലനിര്‍ത്താന്‍ മലമക്കാവിൽ വര്‍ഷം തോറും (പത്ത് വര്‍ഷമായി) തായമ്പക മത്സരം നടത്താറുണ്ട്.

[hr] Famous Thayambaka artist, Malamakkavu Keshava Pothuval had a life dedicated to the art of ‘Thayambaka’. He played a good role to promote ‘Thayambaka’ among public.