സ്ഥലങ്ങൾ

  • കൂമാന്തോട്: പൂമാന്‍തോട് പിന്നീട് കൂമാന്തോടായി. ഇവിടെ തോട് നിറയുന്നത് നോക്കിയാണ് 60കളിൽ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്ന് നാടുകാർ നോക്കിയിരുന്നത്.
  • കൂട്ടക്കടവ്: കൂടല്ലൂരിലെ പ്രധാന അങ്ങാടി. കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. പുഴകൾ കൂടിച്ചേരുന്ന ഊരിലെ (കൂടല്ലൂരിലെ) കടവാണ് കൂട്ടക്കടവ്.
  • വടക്കുമുറി: വടക്കെപുഴയോട് (തൂത) ചേരുന്ന ഭാഗം.
  • താനിക്കുന്ന്: കുന്നിൻ പ്രദേശം, മറുപുറത്ത് മലമക്കാവ്
  • പാറപ്പുറം: മലമക്കാവ് കുന്നിന്റെ താഴ്വാരം
  • മുത്തുവിളയുംകുന്ന്: മുത്തളീംകുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാൽ ജൈന സന്യാസി എന്നർത്ഥം. ഇവിടെ കുന്നിൻ മുകളിൽ ഒരു ശിവക്ഷേത്രം ഉണ്ട്. ഇത് ജെയിന ക്ഷേത്രമായിരുന്നു എന്ന് ചരിത്രം.
  • മേഴിക്കുന്ന്: മേഴി എന്നാൽ കലപ്പ എന്നർത്ഥം. കർഷക തൊഴിലാളികളാണ് ഈ കുന്നിൻപുറത്തു താമസിക്കുന്നത്.
  • പട്ടിപ്പാറ: തെക്കുമുറി എന്നാണ് പഴയ പേര്.ഒരു വീടുപെരിൽ നിന്നാണ് പട്ടിപ്പാറ ആയത്.

[hr] Koomanthodu, Kootakkadavu, Vadakkumuri, Thanikunnu, Paarappuram. Muthuvilayumkunnu, Mezhikunnu, Pattippaara