ഭൂഭാഗങ്ങള്‍

  • കൂമാന്തോട്:- പൂമാന്‍ തോട് പിന്നീട് കൂമാന്തോടായി. 60 കളില്‍ പ്രളയം കൂടല്ലൂരിനെ മുക്കിക്കളയുമോ എന്നു നാട്ടുകാര്‍ മനസ്സിലാക്കിയിരുന്നത് ഇവിടെ തോടു നിറയുന്നതു നോക്കിയായിരുന്നു.
  • കൂട്ടക്കടവ്:- കൂടല്ലൂരിനെ പരുതൂരുമായി ബന്ധിപ്പിക്കുന്ന തോണിക്കടവ്. കൂടല്ലൂരിന്റെ പ്രധാന അങ്ങാടി.
  • വടക്കു മുറി:- വടക്കേ പുഴ(തൂത) യോടു ചേര്‍ന്ന ഭാഗമാണ്.
  • താണിക്കുന്ന്:- എം .ടി. യുടെ മാടത്ത് തെക്കെപ്പാട്ട് തറവാട് ഇവിടെയാണ്.
  • പാറപ്പുറം:- മലമക്കാവ് കുന്നിന്റെ താഴ്വാരം.
  • മുത്തുവിളയും കുന്ന്:- മുത്തളീം കുന്ന് എന്നായിരുന്നു പഴയ പേര്. മുത്തളി എന്നാല്‍ ജൈന സന്യാസി എന്നര്‍ഥം. ഇവിടെ കുന്നിന്‍ മുകളില്‍ ഒരു ശിവ ക്ഷേത്രം ഉണ്ട്. ഇത് ജൈന ക്ഷേത്രമായിരുന്നു എന്നു ചരിത്രം.
  • മേഴിക്കുന്ന്:- മേഴി എന്നാല്‍ കലപ്പ എന്നര്‍ഥം.കര്‍ഷകത്തൊഴിലാളികളാണ് ഈ ചെറിയ കുന്നിന്‍പുറത്തു താമസിക്കുന്നത്.
  • പട്ടിപ്പാറ:- തെക്കു മുറിയെന്നാണ് പഴയ പേര്‍. ഒരു വീട്ടു പേരില്‍ നിന്നണ് പട്ടിപ്പാറയായത്.