താണിക്കുന്ന്
കൂട്ടക്കടവിനു വടക്കുഭാഗത്ത് മലമക്കാവ് കുന്നിന്റെ തെക്കേ ചെരിവാണിത്. ഇതൊരു ചെങ്കൽ കുന്നാണ്. ജല ദൗര്‍ബല്യമുള്ള സ്ഥലമാണ്. ഇവിടെയാണ് കണ്ണാന്തളികൾ ഉണ്ടായിരുന്നത്. മാടത്ത് തെക്കെപ്പാട്ട് ഭവനം ഇതിന്റെ താഴ്വരയിലാണ്. ഇൗ കുന്നിനു മുകളിലൂടെ മലമക്കാവിലേക്ക് വഴിയുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ പുഴ കാണാം.
താലപ്പൊലിക്കുന്ന്
മലമക്കാവ് അമ്പലത്തിലെ പൂരം നടക്കുന്നത് ഇവിടെയാണ്. താണിക്കുന്നിനോട് ചേര്‍ന്നു വടക്കുഭാഗത്തായി വരുന്ന ചരിവാണ് താലപ്പൊലിക്കുന്ന്.
മലമക്കാവ് കുന്ന്
താണിക്കുന്നിനോട് ചേര്‍ന്നു തെക്കു കിഴക്കായി വരുന്ന കുന്ന്. ഇത് മലമക്കാവിലേക്ക് നീണ്ടു കിടത്ഥുന്നു. യഥാർത്ഥത്തിൽ മലമക്കാവ് കുന്നിന്റെ ഭാഗങ്ങളാണ് താണിക്കുന്നും താലപ്പൊലിക്കുന്നും.
കുറ്റിപ്പാലക്കുന്ന് (ഉമ്മത്തൂര്‍ക്കുന്ന്)
ഉമ്മത്തൂരിൽ പന്നിയൂരിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് പണിക്കട്ടു ചോല. ഭാരതപ്പുഴയുടെ തീരത്താണിത്. മണ്ണിയം പെരുമ്പലത്തിന്റെ പടിഞ്ഞാറെ ഭാഗം.
കുമരകം കുന്ന്
മണ്ണിയം പെരുമ്പലത്തിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. വരട്ടിപ്പള്ളിയാൽ ഇതിന്റെ ചെരുവിലാണ്. നയ്യൂര്‍, പന്നിയൂര്‍ എന്നിവ സ്ഥിതി ചെയ്യുന്നത്.
Recent Comments