കൂടല്ലൂർ സർക്കാർ ഹോമിയോ ഡിസ്പൻസറി ശോച്യാവസ്ഥ പരിഹരിക്കണം
പാലക്കാട‌്: കൂടല്ലൂർ സർക്കാർ ഹോമിയോ ഡിസ്പൻസറി കെട്ടിടത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് കേരള ഗവ ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (കെ.ജി.എച്ച്.പി.ഒ) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡിസ്പൻസറിയിൽ ചികിത്സക്കെത്തുന്ന രോഗികളുടേയും ജോലി ചെയ്യുന്ന ജീവനക്കാരുടേയും ജീവനു ഭീഷണിയായ നിലവിലെ തകർന്ന കെട്ടിടം അടിയന്തിരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് യോഗം ആവശ്യപെട്ടു. യോഗ്യതയുള്ള ഫാർമസിസ്റ്റ്മാരുടെ അഭാവവും ഗ്രാമീണ ഡിസ്പ്ൻസറികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് ഇത്തരം ഡിസ്പൻസറികളിൽ ജീവനക്കാരുടെ ലഭ്യതയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം ഗുരുദാസ് കെ രാജ് പറഞ്ഞു. ജില്ലാ പ്രസഡന്റ് സജീഷ്.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘ഫാർമസിസ്റ്റ്മാർക്ക് അനുവദിച്ച 2:1 റേഷ്യോ പ്രമോഷൻ അടിയന്തിരമായി നടപ്പിലാക്കണം’ എന്ന പ്രമേയം ജില്ലാ സെക്രട്ടറി ആൻസൺ ജോൺ അവതരിപ്പിച്ചു. ശ്രീജിത്.എസ്, പ്രിയ.ജി, ഗിരിജ, ശ്യാമ സുന്ദരി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഫൈസൽ രാജ് നന്ദി പറഞ്ഞു.
Recent Comments