ഹോട്ടലിന് തീപിടിച്ചു
കൂടല്ലൂര്‍: കൂടല്ലൂരില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയ്ക്കുമുമ്പാണ് തീപ്പിടിത്തമുണ്ടായത്. ആര്യംപാടം പൂരം കഴിഞ്ഞുവരുന്നവരാണ് തീ ആളിപ്പടരുന്നത് കണ്ടത്. അമ്മാസ് ഹോട്ടലിന്റെ പാചകശാലയും ഓടിട്ട മേല്‍ക്കൂരയും രണ്ടാംനിലയിലെ കഴുക്കോലും ഓടുകളും ജനലുകളും കത്തിനശിച്ചു. നാലുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാവുമെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്.
Recent Comments