അച്യുതൻ കൂടല്ലൂരിന് മലയാളത്തിന്റെ യാത്രമൊഴി; വിടവാങ്ങിയത് ചിത്രകലാലോകത്തെ ‘എംടി’
വരകൾ കൊണ്ട് വിസ്മയം തീർത്ത അതുല്യ കലാകാരനു ആദരാഞ്ജലികൾ !!
ചിത്രകാരന് അച്യുതന് കൂടല്ലൂര്‍ (77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1945ൽ പാലക്കാട് കൂടല്ലൂരിൽ ജനിച്ച അച്യുതൻ ചിത്രകലയിലുള്ള അഭിനിവേശവുമായി 1965ൽ ചെന്നൈയിലെത്തി ചോഴമണ്ഡലിൽ അംഗമായി. സമകാലിക ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ അച്യുതന് 1982-ല്‍ തമിഴ്നാട് ലളിതകലാ അക്കാദമി അവാർഡ്നേ ടിയിട്ടുണ്ട്. 1988ല്‍ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരവും നേടി. 2017ൽ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. എം ടി വാസുദേവന്‍ നായരുടെ മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ അംഗമാണ്.
Recent Comments