കണ്ണാന്തളിപ്പൂക്കളുടെ കാലം !
കയ്‌പുനിറഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്ക് സാന്ത്വനമേകാന്‍ കുന്നിന്‍പുറങ്ങളില്‍ മുമ്പ് സമൃദ്ധമായി കണ്ണാന്തളിപ്പൂക്കള്‍ ഉണ്ടായിരുന്നു. ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും. പിന്നീടൊരിക്കല്‍ കണ്ണാന്തളിപ്പൂക്കള്‍ കാണാന്‍ വരുന്നു എന്നെഴുതിയ വായനക്കാരന് എഴുത്തുകാരന്‍ എഴുതി, 'ഗ്രാമം കാണാം, പക്ഷെ ഇപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല. ഗ്രാമവും മാറിയിരിക്കുന്നു.' മാറ്റങ്ങളുടെ ഘോഷയാത്രയില്‍ നമുക്ക് നഷ്‌ടമാകുന്നതെന്തൊക്കെയാണ്? മണല്‍ വാരി മരുപ്പറമ്പായ നദികള്‍, വന്‍കമ്പനികള്‍ ഊറ്റിയെടുക്കുന്ന ഭൂഗര്‍ഭ ജലവും പുഴകളും. ഭാഷയെ നാം എന്നേ കൈയൊഴിഞ്ഞു! അവസാനം ജീവസന്ധാരണത്തിനു വഴിയില്ലാത്ത കുറേ മനുഷ്യര്‍! അവരെ വാങ്ങുവാനും കമ്പനികള്‍ ഉണ്ടാകും. ഒരു വലിയ എഴുത്തുകാരന്റെ ഉത്‌കണ്‌ഠകളും വ്യഥകളും ഇങ്ങനെ പങ്കുവെയ്‌ക്കപ്പെടുന്നുഃ വില്‌ക്കാനും നഷ്‌ടപ്പെടാനും ഇനിയെന്തുണ്ട് ബാക്കി?
Recent Comments