കൂടല്ലൂര്‍ പഠനം – ഭാഗം നാല്
നാം നമ്മുടെ ഗ്രാമങ്ങളെ മറന്നേപോയി – ഡോ. എന്‍.എം. നമ്പൂതിരി
യുദ്ധദേവതാ സങ്കല്‌പം കൊറ്റവൈയുടെ സ്ഥാനം
വയ്യാവിനാട്ടു നമ്പിടിയുടെ പരദേവതയായി മൂലകുടുംബത്തിലുള്ള ദേവീസങ്കല്‌പം പടകഴിഞ്ഞുവരുന്ന ഒരാരാധനാമൂര്‍ത്തി എന്ന നിലയ്‌ക്കാണത്ര. ഏതായാലും ഒരുകാര്യം ഉറപ്പാണ് കാളം എന്ന വിശിഷ്‌ടമായ കുഴല്‍വിളിക്കുക ഇവിടെ പ്രധാനമാണ്. ഓട്‌കൊണ്ടുള്ള നീണ്ട ഒരുകുഴലാണ് കാളം. നാഗസ്വരത്തിന്റെ രൂപമാണിതിന്. ഈ കുലത്തിന്റെ പരദേവത കൊടിക്കുന്നിലമ്മയാണ്. സംഘ കൃതികളില്‍ പറയുന്ന കൊറ്റവൈ തന്നെയാവണം ഈ ദേവത. കൊടിക്കുന്നിലമ്മയുടെ കൊടിക്കുന്നിലേക്കുള്ള വരവു സുപ്രധാനമാണ്. ആദ്യംദേവി വന്നിരുന്നത് പനമണ്ണയിലാണ്. അതിനാല്‍ കൊടിക്കുന്നിലമ്മയുടെ ഏടത്തിയാണ് പനമണ്ണയില്‍. ഇന്നും ആചാരപമായി കൊടിക്കുന്നില്‍ നിന്നും പനമണ്ണയില്‍ താലപ്പോലിനടത്തുന്നുണ്ട്. അവിടെ നിന്നുപുറപ്പെട്ടെ അമ്മ മതുതലയില്‍ ഗണപതിയിരത്തു വന്നിരുന്നു. അതിനാല്‍ ഏടത്തിയാണ് മുതുതലയില്‍. വര്‍ഷംതോറും മാറിമാറി വേട്ടക്കരന്‍ പാട്ടോ താലപ്പോലിയോ നടത്തുന്നു. പിന്നീട് വന്നിരുന്നതു കൊടിക്കുന്നിഌ കിഴക്ക് ചിറങ്കരയാണ്. അവിടേയും ഏടത്തിതന്നെ. അതിനാല്‍ എന്നും വെളിച്ചപ്പാട് ചിറങ്കര പോയിവരുന്നു. അവിടെ ദേവിക്ക് മുട്ടിറക്കലുമുണ്ട്. പിന്നെയാണ് കുളമുക്കു പട്ടണം.തുറ, കായല്‍ എന്നിവയോടു ചേര്‍ന്നു ഈ പഴയങ്ങാടി തെരുവിഌ വടക്കെയറ്റത്ത് പടിഞ്ഞാറുമാറിയുള്ള കുന്നില്‍സ്ഥിരമായി വസിച്ചത്. ഈ കാവിഌ വടക്കുകിഴക്കാണ് 16-ആം നൂറ്റാ ണ്ടില്‍ തന്നെ പരാമൃഷ്‌ടമാകുന്ന ചെമ്പലങ്ങാട് കോവിലകം – ഇതു സാമൂതിരി കോവിലകമാണ്. സാമൂതിരിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിന്‍ കീഴിലായി ഭഗവതിക്കാവ് എന്നര്‍ത്ഥം. കോവിലകത്ത് അരിയിട്ടുവാഴ്‌ചയും മറ്റും നടന്നിട്ടുമുണ്ട്.
കച്ചവട ദേവതാ രൂപം
ശ്രീ കൃഷ്‌ണപുരം മംഗലാംകുന്ന് പ്രദേശങ്ങളിലെ മൂത്താര്‍മാരെപ്പോലെ കച്ചവടാഭിമുഖ്യമുള്ള മണാള വിഭാഗക്കാരാണ് ഈ അങ്ങാടിയുടെ ചുമതലക്കാര്‍ എന്നും കരുതാം. പന്ത്രണ്ടു കുടുംബക്കാരായ മണാളര്‍ ഇവിടെ ഈ പശ്ചാത്തല ഓര്‍മ്മ കളില്‍ കഴിയുന്നു. ഇവരുടെ വരവിനോടൊപ്പം വന്ന ദേവി, കണ്ണകിയാണ്. ശ്രീകൃഷ്‌ണ പുരാക്ഷേത്രത്തില്‍ ഇതിഌ പൂര്‍വ്വ കഥകളുണ്ട് .അവിടത്തെ ആദ്യ വൈശ്യ വിഭാഗക്കാര്‍ പിതൃകര്‍മങ്ങള്‍ക്ക് കാവേരി തീരത്തേക്ക് പോകുക പതിവാണത്ര. മാത്രമല്ല അവരുടെ കുടിയേറ്റകഥയിലും കണ്ണകിയുടെ സ്ഥാനം വലുതാണ്.
കൊടിക്കുന്നിലും സങ്കല്‌പം ഇതേവിധത്തില്‍ വളര്‍ന്നിരിക്കുന്നു. ഇതിന് അങ്ങാടിപ്പ്റത്തേയ്‌ക്കും വ്യാപതിയുണ്ട്. തമിഴകത്തെ കണ്ണകീ കഥയുടെ കൊടുങ്ങല്ലൂരേക്കുള്ള വ്യാപന മാര്‍ഗമാണ് ഇങ്ങനെ കൊടിക്കുന്നിലും പിന്നെ തെക്കെകരയിലും കൂടല്ലൂര്‍ വഴി പോട്ടൂര്‍കാവിലും എത്തി നില്‍ക്കുന്നതെന്നര്‍ത്ഥം. കൊടിക്കുന്നിലെ അടികള്‍ക്കും കൊടുങ്ങല്ലൂരിലെ അടികള്‍ക്കും രണ്ടിടത്തും അന്യോന്യം പൂജാ വൃത്തി ചെയ്യാഌള്ള അവകാശമുള്ളതി നാലും കൊടിക്കുന്നിലമ്മ കൊടുങ്ങല്ലൂരമ്മയുടെ ഏട്ടത്തിയോ അഌജത്തിയോ ആയതിനാലും ഈ കണ്ണകീ കുടിയേറ്റം സുപ്രധാനമാണ്. ഇത് കാവേരി തടത്തില്‍ നിന്നും വൈഗാ തീരത്തു നിന്നും പാണ്‌ഢ്യന്റെ മധുരയില്‍നിന്നും പടിഞ്ഞാറന്‍ തുറകളിലേക്കുണ്ടായ കച്ചവട വര്‍ഗകുടിയേറ്റത്തിന്റെ പ്രധാന സൂചകമാണ്.
വെട്ടവും നെടുങ്ങനാടും കളരികളും
വെട്ടത്തുനാടിന്റെ കിഴക്കന്‍ മേഖലകളായതിനാലാവാം തൃക്കണ്ടിയൂര്‍ പണിക്കര്‍ എന്ന കളരി വിഭാഗത്തിന് കൊടിക്കുന്നില്‍സ്ഥിരമായ സ്ഥാനം കാണാം. ഇവരെ പോലെ ഇരിമ്പിളിയം പ്രദേശത്തേക്കു വെട്ടത്തിഌ അവകാശമുണ്ടായിരുന്നതിനാലാകാം. വയ്യാവിനാടു നമ്പിടി സ്വരൂപം തൃക്കണ്ടിയൂരിലും കാവല്‍ ഉണ്ട്. വെട്ടവും സാമുതിരിയും ഇണങ്ങിയും പിണങ്ങിയും പോന്നു. വെട്ടത്തിഌ മാമാങ്കത്തില്‍ കൂരിയാലിന്റെ ചോട്ടില്‍ നിലപാടു നില്‍ക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. നെടുങ്ങനാടിന്റെ അതിര്‍ത്തി സ്ഥാനങ്ങളില്‍ പ്രമുഖം എടപ്പലം കോട്ടയായിരുന്നത്ര. തെക്കേ പെരുമ്പറനായര്‍, വടക്കേപെരുമ്പറനായര്‍ എന്നിരുവിഭാഗംകളരിനാഥമ്മാരുണ്ട്. ഇവരില്‍ വടക്കേകൂട്ടര്‍ വിളയൂര്‍ ഇടപ്പലം, പുലാശ്ശേരി, മൂര്‍ക്കനാട്, രായിരനെല്ലൂര്, പെരടിയൂര് എന്നിവിടങ്ങളിലും തെക്കേകൂട്ടര്‍ നൈതിരി മംഗലം, പെരുമുടിയൂര്‍, കൊടുമുണ്ട, കോഴിക്കോട്ടിരി, ശങ്കരമംഗലം എന്നിവിടങ്ങളിലും കളരികള്‍ സ്ഥാപിച്ചു വാഴുന്നു. കുളമുക്ക് പഴയങ്ങാടിയില്‍ നെടുങ്ങനാടു തളിയും കളരിയുമുണ്ട്. നെടുങ്ങനാട്ടു കളരി ഉണിക്കാട്ടുകളരിയാണ്. ഇന്ന് കളരിത്തറ മാത്രമുണ്ട്. അതു പോലെ തളിക്ഷേത്രവും തകര്‍ന്നു കിടക്കുന്നത് കാണാം. ഉണിക്കാട്ടു പണിക്കര്‍. ധര്‍മ്മാത്തു പണിക്കര്‍(സാമൂതിരി ) തൃക്കണ്ടിയൂര്‍ പണിക്കര്‍(വെട്ടം) പറപ്പ്ര്‍ പണിക്കര്‍ എന്നിവര്‍ക്കെല്ലാം ഈ ചുറ്റുവട്ടത്തു കളരിയും സംരക്ഷണ കേന്ദ്രങ്ങളുമുണ്ട്. ഇവരുടെ പൊതു പരദേവതാസ്ഥാനം മുത്തശ്ശിയാര്‍കാവാണ് എന്നും പറയുന്നു. മുത്തശ്ശിയാര്‍ കാവാണ് ഇതിനെല്ലാം മൂലസ്ഥാനം. മുത്തശ്ശിയാര്‍ കാവും കൊടിക്കുന്നില്‍ ഭഗവതിയും തമ്മിലുമുണ്ട് ബന്ധം. മുത്തശ്ശിയാര്‍കാവാണ് ഇതിനെല്ലാം മൂലസ്ഥാനം എന്നത്ര ആചാരമുറ. പെരുമ്പറനായര്‍ വിഭാഗത്തിന്റെ മൂല ഗൃഹം വിളയൂരാണ്. വിളയൂര്‍, എടപ്പലം എന്നിവ കൊപ്പത്തങ്ങാടിക്കു ചുറ്റുവട്ടമാണ്.ക്രിസ്‌തു 1666 നടുത്തുള്ള സാമൂതിരി ഗ്രന്ഥവരികളില്‍ പ്രഭുക്കമ്മാര്‍ എന്ന വിഭാഗത്തില്‍ പെരുമ്പറനായരുള്‍പ്പടെ കുളമുക്ക് ചുറ്റുവട്ടത്തുള്ള ഒട്ടേറെ പേര്‍ക്ക് ഊഴ കല്‌പനകളിലൂടെ ആദായം ലഭിക്കുന്നതു കാണാം. സ്ഥാനികളായിരുന്നു ഇവരെന്നര്‍ത്ഥം നെടുങ്ങനാട്ട പടനായര്‍ക്ക ഊഴം 1ഌ പണം 52 അരി ചില്ലാനത്തിന് പണം 52ആകെ പണം 104 എന്നു പറയുന്നതു ശ്രദ്ധിക്കുക (സാമൂതിരി ഗ്രന്ഥം 14 ഓല 39 തിരുമാസ കണക്കുകള്‍) മുമ്പ് പറഞ്ഞവര്‍കൂടാതെ വെങ്ങാലിപണിക്കര്‍ തുടങ്ങിയ ചിലരെ കൂടികാണുന്നു. എടപ്പലത്താണ് പെരുമ്പറനായരുടെ സ്ഥാനം. മാടമ്പില്‍ കളരിക്കല്‍, കവിക്കല്‍ കളരിക്കല്‍, കോടത്തൂര്‍ കളരിക്കല്‍ എന്നിങ്ങനെ അര്‍ത്ഥവത്തായ കളരി വിദ്യാഭ്യാസം കുളമുക്ക് കൊടിക്കുന്ന് തട്ടകമേഖലയിലുണ്ട്. ചിറങ്കര കമ്പിളകോളനിയും 12 മൂത്താര്‍ (മണാളര്‍) വീടരും ഈ പശ്ചാലത്തില്‍ പ്രതേകം പഠനാര്‍ഹമാണ്. ഇവിടെയുള്ള പ്രദേശങ്ങളിലൊക്കെ കാണുന്ന കീഴാളവര്‍ഗ സാന്ദ്രത (ഗോത്രാവശിഷ്‌ട വര്‍ഗങ്ങള്‍)യും അവര്‍ക്ക് പ്രമാണമുള്ള കാവുകളും അവര്‍ക്ക് വെളിച്ചപ്പെടാഌള്ള അവ കാശവും പഠിക്കപ്പെടേണ്ടതുണ്ട്. മരു തൂര്‍ക്കര പാണ്ട്യാല, ചെമ്പലങ്ങാട്ടു കോവിലകം എന്നിങ്ങനെ കോവിലക സാന്നിദ്ധ്യത്തില്‍ തന്നെ പാണ്ട്യാല വന്നു പെട്ടിരിക്കുന്നു.
മധുരയില്‍നിന്നു വന്ന ഈ തൊഴില്‍-കച്ചവട വിഭാഗത്തില്‍ ഒരു വീടര്‍ക്ക് (12 വീടരാണ്) അവര്‍ അന്മിഹോത്രി ശൂലവുമായി വരാന്‍ സഹായിച്ചതിന്റെ പേരില്‍ മധുരയില്‍ സ്ഥാനമുണ്ടത്ര. അന്മിഹോത്രി കുടുംബവുമായി 12 ദിവസത്തെ പുല ആചരിക്കുന്ന ക്രമവും ഈ കുടുംബത്തഌണ്ടത്ര. പന്ത്രണ്ടു കുടുംക്കാരും ഒന്നിക്കുന്ന മൂല സ്ഥാനത്തിന് ചോളനാര്‍ക്കാവ് മൂലസ്ഥാനം എന്ന സങ്കല്‌പവുമുണ്ട്. ഇതൊക്കെ നാട്ടുവിശ്വാസങ്ങളാണെന്നു പറയുമ്പോഴും ഇതര തെളിവുകളോടു ചേര്‍ത്തു വയ്‌ക്കുമ്പോള്‍ ചരിത്ത്രിലൊരു ജനപദം തെളിഞ്ഞു വരുന്നതു കാണാം.
ഈ ജനപദത്തെ നമുക്ക് കാവു തട്ടകത്തിലേക്കു സംക്രമിപ്പിക്കുകയും, മര്‍മ്മസ്ഥാനം അങ്ങാടി തട്ടകത്തിന്റെ രാഷ്‌ട്രീയ തട്ടകമാണ് കൊളമുക്കിലെ കളരി കളരിപ്പണിക്കര്‍ വിന്യാസം നല്‍കുന്ന തട്ടകമെന്നര്‍ത്ഥം. ഇത്രയധികം സംരക്ഷണ കേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം പൊന്നാനിയുടെ പിന്നാമ്പുറ പട്ടണം എന്ന നിലയ്‌ക്ക് സുപ്രധാനമായെന്നിരിക്കണം. പുഴകളുടെ കിടപ്പ് ഭൂമിയുടെ ഉയര്‍ച്ചയും താഴ്‌ചയും മണല്‍പ്പരപ്പ്കള്‍ എന്നിങ്ങനെ അതി ശ്രദ്ധേയമായ ഭൂമിയാണിത്. മാത്രമല്ല മാമാങ്ക കേന്ദ്രത്തിനു കിഴക്കാണിത്. കാവലിഌ കൃത്യമായി അതിശക്തനായ മുപ്പതിനായിരം കാവലിഌ നാഥനായ,വയ്യാവിനാട്ടു നമ്പിടിയും, ധര്‍മ്മാത്തു പണിക്കരുടെ രായിരനെല്ലൂര്‍ ആസ്ഥാനവും ഇവിടെ അടുത്തുണ്ട്. നെടുങ്ങനാട് ഒരു യാഥാര്‍ത്ഥ്യമാണെന്ന് 1666ലും സാമൂതിരിസ്ഥാനപ്പേര് വിളിച്ച് സമ്മതം മൂളിയിട്ടുണ്ട്. വിശേഷപ്പെട്ടെ അങ്ങാടി.
അത്യധികം തന്ത്രപരമായ ഒരങ്ങാടിയാണിവിടെ വ്യക്തമാകുന്നത്. തിരുനാവായിലെ നാവായ തുറമുഖ സൂചകമാണ്. കുളമുക്കിലുമുണ്ട് നാവായകള്‍. കുളമുക്കങ്ങാടിക്കടുത്തുള്ള മുക്കോവിലകം നെടുങ്ങനാടിന്റെ കോവിലകമായിരുന്നത്ര.ചിറങ്ങര, കൊളമുക്ക്, കൊടവത്തൂര്‍, പള്ളിപ്പുറം, മംഗലം തുടങ്ങിയവയൊക്കെ ജൈന ബൗദ്ധ ബന്ധങ്ങള്‍ സൂചിപ്പിക്കപ്പെടുന്ന കേന്ദ്രങ്ങളാനെന്നും പറയാം. മുമ്പു പറഞ്ഞ മൂത്താര്‍ എന്ന വൈശ്യ വിഭാഗത്തെപ്പറ്റിയും ഈ ബന്ധം നിര്‍ണ്ണയിക്കുകയും വേണം.
കാവുകളുടെ ഗോത്രവര്‍ഗത്തനിമ ഇവിടെ ചുറ്റുവട്ടത്തുള്ള കാവുകള്‍ക്കധികവും ഗോത്രവര്‍ഗബന്ധം എങ്ങനെയുണ്ടായി എന്നതാണ് ഒരു അന്വേഷണ വിഷയമാക്കേണ്ടത്. രണ്ടാമത്തേത് ഇവിടേക്ക് കുടിയേറിയ കച്ചവട തൊഴില്‍കൂട്ടങ്ങളുടെ വരവും പോക്കും എങ്ങനെ സംഭവിക്കുന്നു എന്നതാണ്. കൂടല്ലൂരിലെ മുത്താളന്‍ കുന്നിന് ജൈന പുരോഹിതരുടെ സാന്നിദ്ധ്യത്തില്‍ ഉണ്ടായ പേരാണ് എന്ന് അര്‍ത്ഥവത്തായ ഒരു വ്യാഖ്യാനം കിട്ടാനിടയായി. പോട്ടൂര്‍കാവു പഠനത്തിലും പൊയിലത്തങ്ങാടി പഠനത്തിലും ഇതു നിരീക്ഷിച്ചി ട്ടുണ്ട്. ജൈന ബൗദ്ധ വിഭാഗങ്ങളുടെ ബന്ധം തൃത്താല പര്യവേഷണത്തിലും സ്ഥിതി അഌകൂലമാണ്.
ഉണ്ണിയാടി ചരിതത്തില്‍ (തൃക്കണ്ടിയൂര്‍മറ്റത്ത് അങ്ങാടി വിവരണ ഭാഗത്ത് 13- ആം നൂറ്റാണ്ട് മദ്ധ്യം) കുളമുക്ക് അങ്ങാടി പരാമൃഷ്‌ടമാണ്. പരദേശികളെപ്പറ്റിയും മലയാളികളെപ്പറ്റിയും പറയുന്നത് ശ്രദ്ധേയമാണ്. പരദേശികള്‍ നിറഞ്ഞ പൊയിലത്തങ്ങാടി കുളമുക്കിഌ നേരെ തെക്കു ള്ള പട്ടിത്തറക്കു സമീപമാണ് ; കൂറ്റനാട് കട്ടില്‍മാടത്തിനടുത്തുള്ള വാവനൂരില്‍ .ആമക്കാവും മുളയന്‍കാവും കണക്കര്‍ക്കാവുമെല്ലാം ഈ വിധത്തിലുള്ള ജനപദത്തിന്റെ ഭാഗമാണ്. കൊടുമുണ്ടയിലെ മുത്തളിയാര്‍ക്കാവിലേക്കാണ് ഈ ദേവി സങ്കല്‌പങ്ങളെല്ലാം സമന്വയിക്കപ്പെടുന്നതും. ചോദ്യമിതാണ് – പ്രാകൃത ജനവര്‍ഗങ്ങളുടെ കാവു ശൃംഖലകളെല്ലാം തട്ടക സ്വരൂപമാര്‍ന്ന് കണ്ണകീ സംസകൃതിയുടെ ഭാഗമായി മാറുന്നുണ്ടോ? പിന്നീടവ ക്ഷേത്ര തട്ടകങ്ങള്‍ക്ക് ഒതുങ്ങിക്കൊടുക്കുന്നുണ്ടോ? മുമ്പ് ശ്രദ്ധിച്ചിട്ടുള്ളിടത്തെല്ലാം ജനപദ രൂപീകരണത്തില്‍ ഇത്തരം അടരുകള്‍ ഒന്നൊന്നായി മേല്‍ക്കുമേല്‍ പതിച്ച് ഒരു ബ്രാഹ്മണീകരണ ക്രമം രൂപപ്പെടുന്ന പ്രരൂപ സാദ്ധ്യതയാണ് കാണുന്നത്. ഒടുവില്‍ ഇപ്പറഞ്ഞ തട്ടകം യാഗതട്ടകമായി മാറുന്നു: ശൈവ – വൈഷ്‌ണവ ക്ഷേത്ര തട്ടകമായി മാറുന്നു. ഇതിനിടെ അങ്ങാടി തട്ടകങ്ങളും ഉരുവം കൊള്ളുന്നു. മലയാളന്റെ തട്ടക ക്രമീകരണവും പരിണാമവും ഏറെപഠിക്കപ്പെടാഌണ്ട്.
കൊടിക്കുന്ന് കാവുതട്ടകം ഒരു വിഹഗ വീക്ഷണം
കൊടിക്കുന്നു കാവുതട്ടകം ശ്രദ്ധേയമാണ്. കൊടിക്കുന്നത്തമ്മയുടെ വെളിച്ചപ്പെടല്‍ ഇന്നത്തെ അമ്പലത്തിഌ ചുറ്റുമുള്ള ഇരുപത്തിരണ്ടോളം ദേശങ്ങളിലുണ്ട്. പ്രാഥമിക ദേശങ്ങള്‍ 1. കരിയന്നൂര് 2. പള്ളിപ്പുറം 3. കാരമ്പത്തൂര് 4. ചെമ്പിലങ്ങാട് 5. കണ്ണാട് 6. കൊടുമുണ്ട 7. മുടപ്പക്കാട് 8. മംഗലം 9. പഴയങ്ങാടി 10.കൊടത്തൂര് 11.പരുതൂര് 12.കുളമുക്ക് 13. ചിറങ്കര എന്നിവയാണ് . എന്നാല്‍ തട്ടകത്തിന് പുഴക്കു തെക്കേക്കരയും വ്യാപ്‌തി വന്നു. തൃത്താല, പട്ടിത്തറ, കൂടല്ലൂര്, കുമ്പിടി , ആനക്കര, പെരശന്നൂര്, തിരുവേഗപ്പുര, വെളുത്തൂര് എന്നു തെക്കും വടക്കും വ്യാപിക്കുമ്പോള്‍ തട്ടകത്തില്‍ 21 ദേശം കാണാം. ഇവയെല്ലാം ഏതെങ്കിലും വിധത്തില്‍ കൊടിക്കുന്നിനോട് ആചാരപരമായി ബന്ധിക്കപ്പെടുന്നു. ഈ ദേശങ്ങളില്‍ നിന്നു പൂതഌം തിറയും കാവിലെത്തുന്നു – മണാളരുടെ വീട്ടിലാണെത്തുന്നതെന്നും പക്ഷമുണ്ട്. പുതഌം തിറയും ഗോത്രവര്‍ഗകലകളാണെന്നതും ശ്രദ്ധേയമത്ര. ഈ ദേശങ്ങളെല്ലാം ഒരങ്ങാടി തട്ടകത്തിലെ ദൈവികമര്‍മ്മമായ കൊടിക്കുന്നില്‍ സമന്വയിക്കപ്പെടുന്നു. ഭഗവതിയുടെ പരിവാരങ്ങളാണ് പൂതഌം തിറയും എന്ന സങ്കല്‌പം കൊണ്ട് ഈ കെട്ടുമുറുക്കിയിടുന്നു.മണ്ണാര്‍ വിഭാഗമാണ് ഇതിന്റെ അവകാശികള്‍. മണ്ണാന്‍വേല, പറയവേല, എന്നിങ്ങനെയുള്ള പേരുകളില്‍തന്നെ ഇപ്പറഞ്ഞ ദേശങ്ങളില്‍ പതിമൂന്നര ദേശത്ത് നിന്നും ഇവ മുടങ്ങാതെയെത്തുന്നു. ഇങ്ങനെ അതി വിസ്‌തൃതമായ ഒരു കാവു തട്ടകവും അങ്ങാടിതട്ടകവും ഭരണരാഷ്‌ട്രീയ തട്ടകവും നിളാനദിക്കരയില്‍ ഉരുവം കൊള്ളുന്നതു ശ്രദ്ധിക്കാതെ വയ്യ. പനമണ്ണ മുതല്‍ തിരുനാവായ വരെ എന്നോ വാണിയംകുളം മുതല്‍ തിരുനാവായവരെ എന്നോ പറയാവുന്ന ഒരു പ്രദേശം ചരിത്രത്തിന്റെ നാട്ടു വ്യാഖ്യാനങ്ങളെയാണ് ഇവിടെ പരസ്‌പരമിണക്കിയിട്ടത്.
Recent Comments