1944 ജൂണ്‍ 5-ാം തീയതി പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള കൂടല്ലൂരില്‍ പരേതരായ ശ്രീ മുക്കിങ്ങല് അച്യുതന് നായരുടെയും മാടത്ത് തെക്കേപ്പാട്ട് കുഞ്ചുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു.
മൂന്നു പതിറ്റാണ്ടിലേറെക്കാലം ആനക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായി ജോലിചെയ്ത് സര്‍വ്വീസില്‍നിന്ന് വിരമിച്ചു. പതിനഞ്ചാം വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യരചന പ്രസിദ്ധീകരിച്ചു. ബാലപംക്തി നടത്തിയ ഒരു കഥാ മത്സരത്തില്‍ കഥയ്ക്ക് സമ്മാനം കിട്ടി. മലയാളത്തിലെ പല പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. കാലദൂതന്റെ വരവ് എന്ന ആദ്യ കഥാസമാഹാരം 1984 ല്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യ ശാഖയില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. 2008 ല്‍ കുറുക്കന്റെ കല്യാണം എന്ന പേരില്‍ ബാലകവിതകളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഒന്നും എഴുതാതെയുമിരുന്നു. കൂടല്ലൂരില്‍നിന്ന് ജാലകം എന്ന പേരില്‍ ഒരു ലിറ്റില്‍ മാഗസിന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ആനക്കരയിലെ പ്രാദേശിക ലേഖകനായി ഒരു വര്‍ഷത്തിലേറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : ആളൂര്‍ ശാന്തകുമാരി മക്കള്‍ : ലേഖ രാജഗോപാല്‍, ആര്യ വിലാസം : അക്ഷര കൂടല്ലൂര്‍ പി ഒ 679554
പുസ്തകങ്ങൾ :
Recent Comments