കൂടല്ലൂർ എജ്യുകേഷൻ സൊസൈറ്റി
കൂടല്ലൂർ എജ്യൂകേഷൻ സൊസൈറ്റി രൂപീകൃതമാകുന്നത് 1980 ഒാടെയാണ്. ഉന്നത പഠനത്തിനു ഒരു സ്കൂൾ എന്ന സ്വപ്നമായിരുന്നു പ്രചോദനം. എം.ടി ഗോവിന്ദന് നായര്‍ സ്ഥാപക പ്രസിഡന്റായി പി യൂസഫ് സെക്രടറി ആയും, പി.എം കുഞ്ഞുടിസാഹിബ് വൈസ് പ്രസിഡന്റും ആയിട്ടായിരുന്നു തുടക്കം. പി അപ്പുണ്ണി മേനോൻ, പി.കുഞ്ഞുട്ടി, ഡോ എം.കെ പരേമശ്വരന്‍ നായര്‍ തുടങ്ങിയവർ സൊസൈറ്റിക്ക് ആത്മാർഥമായി പ്രയത്നിച്ചു. ടി.നീലകണ്ഠന് നമ്പൂതിരി, പി.എം കുഞ്ഞുടിസാഹിബ്, കെ ഗോവിന്ദന് കുട്ടി നായര്‍ എന്നിവരാണ് സൊസൈറ്റിക്കായി മിതമായ വിലയിൽ സ്ഥലം നല്‍കിയത്. എം വി. കുഞ്ഞാന്റെ നേതൃത്വത്തിൽ കൂടല്ലൂർ നേര്‍ച്ച കമ്മിറ്റി സ്ഥലം വാങ്ങാൻ വലിയൊരു തുക സംഭാവന നൽകി. ആദ്യം മുനീരുൽ ഇസ്ലാം മദ്രസ്സയിൽ തുടങ്ങിയ കൂടല്ലൂർ ഗവ യു.പി സ്കൂളിന് സൊസൈറ്റി വിട്ടുനല്‍കിയ സ്ഥലത്ത് കെട്ടിടമായി. ഒരു ഹൈസ്കൂൾ എന്ന ആവശ്യം സൊസൈറ്റിയുടേയും നാടുകാരുടേയും ആഗ്രഹമായി തുടരുകയാണ്.
Recent Comments