പാസ്‌ മണലിനെക്കാളും ലാഭം അനധികൃത മണല്‍

ആനക്കര: എസ്‌.ഐ എത്തിയിട്ടും മണല്‍ കടത്തിന്‌ ശമനമായില്ല. പുലര്‍ച്ചെ നിരത്തുകള്‍ കീഴടക്കി മണല്‍ കടത്ത്‌ വാഹനങ്ങള്‍ ചീറിപായുന്നു. പാസിനെക്കാളും കുറഞ്ഞ വിലക്ക്‌ ഇപ്പോള്‍ അനധികൃത മണല്‍ ലഭ്യമാകുമെന്നതിനാല്‍ കൂടുതല്‍ പേരും ഇപ്പോള്‍ അതാണ്‌ ആശ്രയിക്കുന്നത്‌. തൃത്താലയില്‍ പുതിയ എസ്‌.ഐ ചാര്‍ജെടുത്തിട്ടും മണല്‍ കടത്ത്‌ നിലച്ചിട്ടില്ല എന്നുമാത്രമല്ല പൂര്‍വ്വാധികം ശക്‌തിപ്രാപിക്കുകയാണ്‌ ഉണ്ടായിട്ടുളളത്‌.

വെളളിയാങ്കല്ലിന്‌ താഴെയുളള പഞ്ചായത്തുകളില്‍ പാസ്‌ മണല്‍ വാരുന്നതിന്റെ ഭാഗമായി വെളളിയാങ്കല്ല്‌ ഷട്ടര്‍ പൂര്‍ണ്ണമായി അടച്ചതോടെ പുഴ പൂര്‍ണ്ണമായി വറ്റി വരണ്ടിരിക്കുകയാണ്‌. ഇതാണ്‌ മണല്‍ കടത്ത്‌ ഊര്‍ജിതമാകാന്‍ കാരണമായത്‌. ദിനം പ്രതി ആനക്കര വഴി നീലിയാട്‌ ഭാഗത്തേക്ക്‌ നിരവധി ലോഡ്‌ മണല്‍ പോകുന്നുണ്ട്‌. മിനിലോറികള്‍, ഓട്ടോറിക്ഷകള്‍, ഒമനി വാന്‍, മാരുതികാര്‍ എന്നിവയിലാണ്‌ മണല്‍ കടത്ത്‌ നടക്കുന്നത്‌. ഇതിന്‌ പുറമെ ബൈക്കിലും വ്യാപകമായി മണല്‍ കൊണ്ടുപോകുന്നുണ്ട്‌. ഇതില്‍ കൂടല്ലൂര്‍, കാറ്റാടികടവ്‌, ഉമ്മത്തൂര്‍,കാങ്കപ്പുഴ എന്നിവിടങ്ങളില്‍ നിന്നാണ്‌ വ്യാപകമായി മണല്‍ കൊണ്ടുപോകുന്നത്‌.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *