ഓര്‍മയായത് കൂടല്ലൂരിന്റെ കാരണവര്‍
കൂടല്ലൂര്‍: കൂടല്ലൂര്‍ഗ്രാമത്തിന്റെ കാരണവരെയും മികച്ച കര്‍ഷകനെയുമാണ് തോട്ടുങ്ങല്‍ രാവുണ്ണിയുടെ വിയോഗത്തോടെ നഷ്ടമായത്. കാലം മാറിയിട്ടും കാര്‍ഷികമേഖലയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറാവാത്ത ആളായിരുന്നു രാവുണ്ണി.
കോണ്ഗ്രസ്പ്രവര്ത്തകന് കൂടിയായ രാവുണ്ണി സ്വാതന്ത്ര്യ കാലഘട്ടത്തിനു മുമ്പുമുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അനുഭാവിയാവുകയും നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ വരവോടെ രാവുണ്ണിയുടെ കോണ്‍ഗ്രസ്ബന്ധം ഇരട്ടിച്ചു. സ്വന്തംമുറിയില്‍ കോണ്‍ഗ്രസ്നേ താക്കളുടെ ചിത്രങ്ങള്‍ അദ്ദേഹം വളരെ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെയടുത്ത് നെല്‍വിത്തും ഏതുകാലത്തും ലഭിച്ചിരുന്നു. കൃഷിവകുപ്പിനും മാതൃകാകര്‍ഷകനായിരുന്നു അദ്ദേഹം എക്കാലത്തും. കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചടങ്ങുകളില്‍ രാവുണ്ണിയെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
വി.ടി.ബല്‍റാം എം.എല്‍.എ. ഉള്‍പ്പെടെ വിവിധ കക്ഷിനേതാക്കള്‍ ഗ്രാമക്കാരണവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Recent Comments