കഥ പാകിയ ദേശങ്ങള്‍

കഥ ഒഴുകിയ നദിയാണ് എം.ടി. അതിന്റെ ഓരങ്ങളില്‍ ഇപ്പോഴും ആള്‍പ്പാര്‍പ്പുണ്ട്. മലയാളം ആവോളമറിഞ്ഞ എഴുത്തിന് വളക്കൂറായ മണ്ണും വാക്കായി വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളുമെല്ലാം ആ നദീതടത്തിലിപ്പോഴും. എഴുത്തിന്റെ പെരുമഴയില്‍നിന്ന് എം.ടി അല്‍പ്പം മാറി നില്‍ക്കുന്ന ഈ നേരത്ത്, ആ കരകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് ഒരു യാത്ര പോവുന്നു. അവിടെ കണ്ടതും അറിഞ്ഞതും അപ്പാടെ ഇവിടെ പകര്‍ത്തുന്നു.

വാക്കും ദൃശ്യവും: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ പ്രൊഡ്യൂസര്‍ എം.ജി അനീഷ്

കഥ പാകിയ ദേശങ്ങള്‍
എം.ടിയുടെ കഥകളുടെ മുഖവരയോ ഉള്ളടക്കമോ ആയിരുന്നു എം.ടിയുടെ ദേശം. എം.ടിയുടെ കഥകളെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചതും ആ ദേശമായിരുന്നു. കൂടല്ലൂരും കുമരനെല്ലൂരും പുന്നയൂര്‍ക്കുളവും പൊന്നാനിയും കോഴിക്കോടുമെല്ലാം എം.ടിയുടെ മനസ്സിലെ ദേശത്തിന്റെ ഭാഗങ്ങളായിരുന്നു, ജീവിതത്തിന്റെയും. ആ ദേശങ്ങളിലൂടെയുള്ള യാത്ര സത്യത്തില്‍ എം.ടിയിലൂടെയുള്ള യാത്രയായിരുന്നു. ഓരോയിടങ്ങളും അവിടത്തെ മനുഷ്യരും എം.ടിയുടെ കഥകളിലൂടെ ഒരിക്കല്‍ നമ്മെ പിന്തുടര്‍ന്നിരുന്നു. അതുകൊണ്ടു തന്നെ ഈ ദേശമെത്തിയാല്‍ അവിടുത്തെ ഓരോ മനുഷ്യരിലും മലയാളി എം.ടിയുടെ കഥാപാത്രങ്ങളെ തിരയും. അപ്പുണ്ണിയും, സേതുവും സുമിത്രയും കോന്തുണ്ണിനായരും തുപ്രനും സെയ്താലിയുമെല്ലാം അങ്ങനെ വീണ്ടും ജനിക്കും.

എരമംഗലം മുക്കുതല. ഇവിടെയാണ് നിര്‍മാല്യം ഷൂട്ട് ചെയ്തത്. ഈ വഴിയിലൂടെയാണ് നിര്‍മാല്യത്തിലെ വെളിച്ചപ്പാട് നടന്നു വന്നത്.

നിര്‍മാല്യത്തിലെ വെളിച്ചപ്പാടിന്റെ വീടാണിത്. ഇന്നത് ഇങ്ങനെയാണ്

ഇതാണ് നിര്‍മാല്യത്തിലെ ക്ഷേത്രം. മുക്കുതല ഭഗവതി ക്ഷേത്രം

ഇതാണ് മുക്കുതല ക്ഷേത്രത്തിലേക്കുള്ള വഴി.

നിര്‍മാല്യത്തിലെ കുളത്തിലേക്കുള്ള പടവുകള്‍

പുന്നയൂര്‍ക്കുളം എലിയങ്ങാട് ചിറ. എം.ടിക്കഥകളിലെ നിറസാന്നിധ്യമാണിത്.

 

കുമരനെല്ലൂരിലെ കുളങ്ങളില്‍ എം.ടി പരാമര്‍ശിക്കുന്ന കുളങ്ങളില്‍ ഒന്ന്. കവി അക്കിത്തത്തിന്റെ തറവാട്ടു കുളമാണിത്.

അക്കിത്തത്തിന്റെ തറവാട്. വായനയിലേക്കുള്ള എം.ടിയുടെ കുട്ടിക്കാല യാത്രകളില്‍ ഏറെ പ്രചോദനമേകിയത് ഇവിടത്തെ പുസ്തകങ്ങളാണ്

ഗവ. കുമരനെല്ലൂര്‍ ഹൈസ്കൂള്‍. എം.ടി പഠിച്ചത് ഇവിടെയാണ്. എഴുത്തുകാരനെന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു ഹൈസ്കൂള്‍ കാലം.

കൂടല്ലൂര്‍ കുട്ടക്കടവ്. എം.ടിയുടെ എഴുത്തിലെ സാന്നിധ്യമായ അതേ കടവ്. ഭാതപ്പുഴ ഇതിനപ്പുറത്തു കൂടി ഒഴുകുന്നു.

കൂടല്ലൂരിലെ എം.ടിയുടെ വീട്-അശ്വതി’

എം.ടി കഥകളിലെ ഗുരുതിപ്പറമ്പ ഇതാണ്.

ഗുരുതിപ്പറമ്പില്‍നിന്ന് പുഴയിലേക്കുള്ള വഴി

മാടത്ത് തെക്കേപ്പാട്ട് തറവാട്. എം.ടി ജനിച്ചു വളര്‍ന്നത് ഇവിടെയാണ്.

എം.ടിയുടെ തറവാട്.

വീടിനു പുറകു വശം. ഇതിലൂടെ താന്നിക്കുന്നിലേക്ക് കയറിയെത്താം. ഇതിനു മുകളിലെ കുടുംബ വീട്ടില്‍ ്വച്ചാണ് എം.ടി രണ്ടാമൂഴം എഴുതിയത്.

മാടത്ത് തെക്കേപ്പാട്ട് തറവാട്.

നീലത്താമരയിലെ ആ കുളം ഇവിടെയാണ്. മലമല്‍ക്കാവിലെ അമ്പലക്കുളം.

മലമല്‍ക്കാവ് അമ്പലക്കുളം

ഇത് എം.ടിയുടെ അനിയത്തി വിലാസിനിയുടെ താന്നിക്കുന്നിലെ വീട്ടിലേക്കുള്ള വഴി. ആ വീട്ടില്‍ വെച്ചാണ് എം.ടി രണ്ടാമൂഴം എഴുതിയത്.

എം.ടി കഥകളിലെ നരിമാളന്‍ കുന്ന് ഇപ്പോള്‍ ഇങ്ങനെയാണ്.

Source

You may also like...

Leave a Reply

Your email address will not be published. Required fields are marked *