വാക്കുകളുടെ വിസ്മയം
മഹതികളേ, മഹാന്മാരേ,
ഇൗ സര്‍വകലാശാലയുടെ പരമോന്നത ബിരുദം എനിക്ക് നല്കാന്‍ സന്മനസ്സു തോന്നിയ അഭിവന്ദ്യരായ ഭാരവാഹികളോട് ഞാൻ എന്റെ നിസ്സീമമായ കൃതജ്ഞതയും സന്തോഷവും ആദ്യമായി അറിയിച്ചു കൊള്ളട്ടെ.
ആഗ്രഹിച്ചത്ര പഠിക്കാൻ അവസരം കിട്ടാതെ പോയ ഒരു ഗ്രാമീണ ബാലന് നിയതി പില്കാലത്ത് ഒരിക്കൽ നല്കിയ സമാശ്വാസമോ അനുഗ്രഹമോ ആയിരിക്കാം ഇൗ നിമിഷം എന്നു മനസ്സ് നിശ്ശബ്ദമായി മന്ത്രിക്കുന്നു. എനിക്കു മുന്‍പേ ആരംഭിച്ച ആ കഥ കുടുംബ സദസ്സുകളിൽ പലപ്പോഴും കേട്ടിരുന്നു. ഇപ്പോ, ജീവിതത്തിന്റെ അപരാഹ്നത്തിൽ ഞാനത് വീണ്ടും ഓർത്തു പോവുന്നു.
മൂന്ന് ആണ്‍കുട്ടികള്‍ക്കു ശേഷം എന്റെ അമ്മ വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു പെണ്‍കുട്ടി പിറക്കാന്‍ ആഗ്രഹിച്ചു കുടുംബക്കാരുടെ മുഴുവന്‍ പ്രാര്‍ത്ഥനയും അതായിരുന്നു. പക്ഷേ അമ്മയുടെ ആരോഗ്യം മോശമായിരുന്നു നാട്ടിലെ പ്രധാന വൈദ്യന്‍മാര്‍ മറ്റൊരു പ്രസവം അമ്മയുടെ ആരോഗ്യത്തിന് അപകടകരമാണെന്ന് വിധിച്ചു. പക്ഷേ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ തയ്യാറായില്ല. പരീക്ഷണങ്ങളിലൂടെ മാസങ്ങള്‍ നീങ്ങിയേപ്പാള്‍ ഇനി ശ്രമം തുടരണ്ട എന്ന് നല്ലവരായ വൈദ്യന്‍മാര്‍ വിധിച്ചു.
തറവാട്ടു ഭാഗത്തില്‍ വീടില്ലാത്തതു കൊണ്ട് അമ്മയും ആങ്ങളമാരും അനിയത്തിയും മുത്തശ്ശിയും എല്ലാം ഒരു വലിയമ്മയുടെ വീട്ടുപറമ്പിലെ – കൊത്തലങ്ങാട്ടേതില്‍ – കൊട്ടിലില്‍ കഴിയുകയായിരുന്നു. അവിടെ വെച്ചാണത്ര എന്നെ പ്രസവിച്ചത്. വീണ്ടും ഒരാണ്‍കുട്ടി എന്ന നിരാശയിലേക്കാളേറെ അമ്മയെ വിഷമിപ്പിച്ചത് എന്റെ ആരോഗ്യ സ്ഥിതിയായിരുന്നു. ഗര്‍ഭമലസിപ്പിക്കാന്‍ ചെയ്‌ത ഔഷധ പ്രയോഗങ്ങള്‍ കൊണ്ടാവാം, കുട്ടിക്ക് പലവിധ അസുഖങ്ങളുണ്ടായിരുന്നു ജീവിക്കുമോ എന്ന ആശങ്ക.
പിന്നീട് ഞാന്‍ കുറേ മുതിര്‍ന്ന ശേഷം അമ്മ അയല്‍ക്കാരോട് വിഷമത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അന്ന് എല്ലാവരും കൂടി കൊല്ലാന്‍ നോക്കിയ കുട്ടിയാണിത്..!
ആരോഗ്യമില്ലാത്ത കുട്ടി ശാഠ്യക്കാരനായിരുന്നു. വീട്ടില്‍ ശല്യം സഹിക്കാനാ വാതെവന്നേപ്പാള്‍ അമ്മ നിശ്ചയിച്ചു ഇവനെ കോപ്പന്‍ മാഷ്‌ടെ സ്കൂളില്‍ കൊണ്ടുപോയി ഇരുത്താം.
ഗ്രാമത്തിന്റെ വടക്കേ പകുതിയില്‍ കോപ്പന്‍ മാസ്റ്റര്‍ കുടിപ്പള്ളിക്കൂടം പോലെ ഒരു സ്‌കൂള്‍ നടത്തിയിരുന്നു. അവിടെ വലിയമ്മയുടെ ഇളയ മകന്‍ കുട്ടഌണ്ട് കുട്ടന്‍
പ്രതീക്ഷേയാെടയാണ് തപാലാപ്പീസിൽ എത്തുന്നത്. കുറെ കഴിഞ്ഞപ്പോള്‍ ചിലത് അച്ചടിച്ചു വന്നു. ബി.കോം പൂര്‍ത്തിയാക്കാതെ കൊച്ചുണ്ണിയേട്ടന്‍ പഠിപ്പുനിര്‍ത്തി. ഉദ്യോഗമന്വേഷിക്കാന്‍ നിശ്ചയിച്ചു. ഒരു പക്ഷേ, എന്നെ കോളേജിലയക്കാന്‍ സൗകര്യമാവട്ടെ എന്നു കരുതിയിട്ടാവണം. അടുത്ത വര്‍ഷം ഞാന്‍ വിക്‌ടോറിയ കോളേജില്‍ ചേര്‍ന്നു. വലിയ ലൈബ്രറി പുസ്‌തകമെടുക്കാഌള്ള കാര്‍ഡ് ഉപേയാഗെപ്പടുത്താത്തവരായിരുന്നു ഹോസ്റ്റലില്‍ അധികം പേരും. അതുകൊണ്ട് എനിക്ക് ഇഷ്‌ടം പോലെ പുസ്‌തകങ്ങളെടുക്കാം വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകളുമായി പരിചയപ്പെടാന്‍ തുടങ്ങുന്നത്. ആ കാലത്താണ്. വായനയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥി എന്ന നിലക്ക് കുശലന്‍ മാസ്റ്റര്‍ക്കും ബാലകൃഷ്‌ണന്‍ മാസ്റ്റര്‍ക്കും മറ്റും എന്നില്‍ പ്രത്യേക താല്‌പര്യമുണ്ടായിരുന്നു.
അമ്പതുറുപ്പിക മാസത്തിലയക്കാഌള്ള ഒരു പെര്‍മിറ്റ് അച്ഛന് കിട്ടിയിരുന്നു. നാല്‌പതിനടുത്ത് ഹോസ്റ്റല്‍ ഡ്യൂസ് വരും. ടേം തികയുമ്പോൾ ഫീസ് കൊടുക്കണം. മറ്റു കുട്ടികളുടെ മാതിരി നല്ല ഉടുപ്പുകളില്ല, പുറത്തെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കലില്ല, സിനിമ കാണലില്ല. ഒരു കലാലയ വിദ്യാര്‍ത്ഥിയുടെ പതിവു ജീവിതാഘോഷങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ, ലൈബ്രറി പുസ്‌തകങ്ങളില്‍ മുഴുകിയ എനിക്ക് സ്വന്തമായ ഒരാന്തര ലോകമുണ്ടാവുകയായിരുന്നു. പുറത്തെ ചെറിയ ആഘോഷങ്ങളേക്കാള്‍ വലിയ ഉത്സവങ്ങളിലൂടെയാണ് ഞാന്‍ മറ്റുള്ളവരറിയാതെ സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തി. അക്കാലത്ത് ഏന്‍ എനിമി ഓഫ് ദി പീപ്പിള്‍ എന്ന ഇബ്‌സന്‍നാടകവും ടോള്‍സ്റ്റോയിയുടെ പ്രിസണര്‍ ഇന്‍ ദി കാക്കസ്സും വിവര്‍ത്തനം ചെയ്‌തത് അച്ചടിപ്പിക്കാന്‍ കൊടുക്കണമെന്നുദ്ദേശിച്ചിട്ടില്ല. എന്റെ സ്വകാര്യമായ ആഘോഷപ്രകനങ്ങള്‍ മാത്രം യാദൃശ്ചികമായി നോട്ടീസ് ബോര്‍ഡില്‍ ഒരു പരസ്യം കണ്ടു സാമ്പത്തിക ശേഷിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പകുതി ഫീസ് ഇളവു കിട്ടുന്ന ഒരു പരീക്ഷയുണ്ട്. എഴുതി, അതിന്റെ ഫലമായി പകുതി ഫീസ് മതിെയന്നായി. വലിയ ആശ്വാസം ടേം ഫീസ് അട ക്കേണ്ട മാസം മറ്റേതോ ഒരു വിലാസത്തില്‍ അച്ഛന്‍ കൂടുതലായി അയച്ചിരുന്നത് ഇരുപത്തഞ്ചുറുപ്പികയായിരുന്നു.
പട്ടാളത്തില്‍ കുടുംബക്കാരുള്ള തുകൊണ്ട് എന്റെ കൂട്ടുകാര്‍ പലര്‍ക്കും ഒരുപാട് ആഌകൂല്യങ്ങളുണ്ടായിരുന്നു. ഇടത്തരം കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണവര്‍ എന്നാലും ആവശ്യത്തിലധികം പണമുണ്ട് അവരുടെ ആഥിത്യത്തില്‍ നിന്ന് എന്നും ഒഴിഞ്ഞുമാറി. പകരം ഒന്ന് ക്ഷണിക്കാന്‍ എനിക്ക് കഴിവില്ല എന്ന് അവരറിയരുതല്ലൊ.
ഇന്റര്‍ മീഡിയറ്റിന് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു. സെക്കന്റ് ഗ്രൂപ്പുകാര്‍ പലരും മദ്രാസില്‍ മെഡിസിന് സീറ്റു കിട്ടാന്‍ കോയമ്പത്തൂരില്‍ വെച്ചു നടത്തുന്ന പരീക്ഷക്കെഴുതുന്നു. ഞാന്‍ അതിെനെപ്പറ്റി ആലോചിച്ചില്ല. ഒരു കോളേജ് അദ്ധ്യാപകനാവുക എന്നതായിരുന്നു മനസ്സിലെ നിഗൂഢമായ ആഗ്രഹം. ധാരാളം ഒഴിവു ദിവസങ്ങള്‍ നീണ്ട വെക്കേഷന്‍. എല്ലാറ്റിഌപരി വലിയ ലൈബ്രറി അതിഌ വേണ്ട ഒരു മാസ്റ്റര്‍ ഡിഗ്രിക്കു പഠിക്കാന്‍ ഒരിക്കലും എനിക്ക് അവസരമുണ്ടായില്ല. ഔപചാരികമായ വിദ്യാഭ്യാസത്തിന്റെ ഉന്നത ശ്രേണികളില്‍ എത്തിപ്പെടില്ല എന്നറിയാവുന്നത് കൊണ്ട് വായനയുടെ ലോകത്തേക്ക് കൂടുതലായി കടന്നുചെന്നു. പുസ്‌തകങ്ങള്‍ എനിക്ക് ആശ്രയവും ആശ്വാസവുമായി മാറി. പുതിയ അര്‍ത്ഥതലങ്ങള്‍ കാണുമ്പോൾ, പുതിയ തിരിച്ചറിവുകള്‍ ഉണ്ടാവുമ്പോള്‍ ഞാന്‍ എന്തൊക്കയോ നേടുന്നു എന്ന വിശ്വാസം വളര്‍ന്നു.
വാക്കുകളുടെ വിസ്‌മയം എന്നെ എഴുത്തുകളുടെ ലോകത്തെത്തിച്ചു. കഥയെഴുത്തിന്റെ ആരംഭവും ആദ്യകാലഌഭവവുമെല്ലാം ഞാന്‍ മുമ്പേ എഴു തിയതാണ്, പറഞ്ഞതുമാണ് അതു കൊണ്ട് ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല.
എന്റെ ആനന്ദവും ആത്മവിശ്വാസവും എന്നെക്കൊണ്ടും ഈ പ്രപഞ്ചത്തിന് ചെറിയ ഒരു പ്രയോജനമുണ്ട് എന്ന തോന്നലും എല്ലാം എനിക്ക് സ്വായത്തമായ വാക്കുകളെ ആശ്രയിച്ചിരിക്കുന്നു.
വിസമ്‌യം മുഴുവന്‍ ആവാഹിച്ചെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കഴിയുമെന്നും തോന്നുന്നില്ല. ലോകത്തില്‍ പല ഭാഷക ളില്‍, പല കാലത്ത് എഴുതപ്പെട്ട മഹത്തായ കൃതികള്‍ വായിച്ചതുകൊണ്ട് എന്റെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കുന്നു.
സാഹിത്യത്തിലെ സജീവ താത്പര്യം കൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്തെ ഒരു ജോലിക്കു വേണ്ടി ശ്രമി ക്കാന്‍ നിശ്ചയിച്ചത്. സാഹിത്യാഭിരുചി യുള്ള, ബിരുദധാരിയായ ഒരു ചെറുപ്പക്കാരനെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട്, 1957ല്‍ ഞാന്‍ മാതൃഭൂമിയില്‍ ഒരു സബ് എ്‌ഡിറ്റര്‍ ട്രയ്‌നിയുടെ തസ്‌തികക്ക് അപേക്ഷിച്ചു. കുറച്ച് കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. മാതൃഭൂമി നട ത്തിയ കഥാമത്സരത്തില്‍ എനിക്കൊരു സമ്മാനവും കിട്ടിയിരുന്നു പാലക്കാട് എം.ബി ട്യൂട്ടോറിയലില്‍ പഠിപ്പിച്ച് നിത്യച്ചിലവിഌള്ള വരുമാനം കഷ്‌ടിച്ച് നേടിയിരുന്ന കാലം ഇന്റര്‍വ്യൂവിന് വിളിച്ചു.
കോഴിക്കോട്ട് രാവിലെ വണ്ടിയിറങ്ങി. ഞാന്‍ മാതൃഭൂമി ആപ്പീസിലെത്തി. ശ്രീ. കെ.പി കേശവമേനോനാണ് എന്നെ ഇന്റര്‍വ്യൂ ചെയ്‌തത്.
എന്‍.വി കൃഷ്‌ണവാരിയരാണ് ആഴ്‌ചപ്പതിപ്പ് നോക്കുന്നത്. അദ്ദേഹം തിരക്കുള്ള ആളാണ്. ധാരാളം യാത്ര ചെയ്യേണ്ടി വരും. കൃഷ്‌ണവാരിയര്‍ ഇല്ലാത്തപ്പോള്‍ ആഴ്‌ചപ്പതിപ്പിന്റെ കാര്യങ്ങള്‍ നോക്കാമെന്നു തോന്നുന്നുണ്ടോ കേശവ മേനോന്‍ ചോദിച്ചു.
ശ്രമിക്കാമെന്ന് മറുപടി പറഞ്ഞു. ഹ്രസ്വമായ കൂടിക്കാഴച്. വിവരമറിയിക്കാമെന്നു പറഞ്ഞപ്പോള്‍ ഞാനെഴുന്നേറ്റു. വാതില്‍ക്കലെത്തിയേപ്പാള്‍ എന്നെ തിരിച്ചു വിളിച്ചു. അദ്ദേഹത്തിന് അന്ന് കാഴ്‌ചയുണ്ടായിരുന്നു. പിന്നീടാണ് കാഴച്ച നഷടപ്പെട്ടത്. ഉദ്യോഗക്കാര്യം ഉറപ്പു പറയുന്നില്ല. പക്ഷേ നിയമനം കിട്ടിയാല്‍ ഇങ്ങിനെയൊന്നും പോരാ വൃത്തിയായി വസ്‌ത്രധാരണം ചെയതു വരണം. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ – ഉം.
അദ്ദേഹം ആ വാചകം മുഴുമിപ്പിച്ചില്ല.
വെളുപ്പിഌള്ള വണ്ടിക്ക് കയറി പാലക്കാട്ടു നിന്ന് വന്നെത്തിയ എന്റെ വേഷം വളരെ അരോചകമായി അദ്ദേഹത്തിനു തോന്നിയതില്‍ അത്ഭുതമില്ല. നിയമിച്ചതായുള്ള കമ്പി ഒരാഴ്‌ചക്കുള്ളില്‍ വന്നു.
പത്രമാപ്പീസിലെ ലോകം. പുസ്‌തകങ്ങളുടെയും സാഹിത്യത്തിന്റെയും സാന്നിദ്ധ്യം. മേലധികാരിയായി അറിവിഌ വേണ്ടി എന്നും അന്വേഷണം നടത്തുന്ന ശ്രീ എന്‍.വി കൃഷ്‌ണവാരിയര്‍. അങ്ങിനെ കോളേജദ്ധ്യാപകനാവാന്‍ ആഗ്രഹിച്ച എനിക്ക് ഈ പുതിയ ലോകവുമായി ഇണങ്ങിേച്ചരാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല.
സാഹിത്യവുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തനമാണ് ഞാന്‍ അനേക വര്‍ഷങ്ങള്‍ ചെയ്‌തത്. ധാരാളം പരാതികളും ശാപങ്ങളും ഏല്‍ക്കേണ്ടി വരുന്ന തൊഴിലാണിത്. വിരസമായ കയ്യെഴുത്തു പ്രതികള്‍ നിത്യവും ഒരുപാട് വായിച്ചു തീര്‍ക്കണം. പക്ഷെ, അതിനിടക്ക് വല്ല പ്പോഴും ഒരു പ്രകാശനാളം പോലെ ഒരു നല്ലകഥ, ഒരു നല്ല കവിത, ഒരു നല്ല നോവല്‍ പ്രത്യക്ഷപ്പെടുന്നു. എല്ലാ വിരസതയും അപ്പോള്‍ മാഞ്ഞുപോകുന്നു. വൈകുേന്നരം കോഴിേക്കാട്ടെ സാഹിത്യ സുഹൃത്തുക്കളെ കാണുമ്പോൾ പറയും പുതിയ ഒരാളുടെ സാധനം വായിച്ചു. അസ്സല്!
അന്ന് അങ്ങിനെ എഴുതിത്തുടങ്ങിയവര്‍ പലരും ഇപ്പോള്‍ മലയാളത്തിലെ പ്രശസത്‌രായ എഴുത്തുകാരാണ്. അവരെ ഞാന്‍ കണ്ടെത്തിയതല്ല അവരവിടെ ഉണ്ടായിരുന്നു. ഏതെങ്കിലും പത്രപംക്തികളിലൂടെ അവര്‍ വരാതിരിക്കില്ല. ഒരു നിമിത്തം പോലെ, അവര്‍ക്കും വായനക്കാര്‍ക്കുമിടയില്‍ നില്‍ക്കാന്‍ എനിക്ക് യോഗമുണ്ടായി എന്നതാണ് സത്യം.
സാഹിത്യത്തിന്റെ ഒരു ചെറിയ പിന്‍ബലം മാത്രം വെച്ചു കൊണ്ടാണ് ഞാന്‍ പില്‍ക്കാലത്ത് ധാരാളം പ്രവര്‍ത്തിച്ച ചല ചിത്ര രംഗത്തേക്കു കടന്നുചെന്നത്. സാഹി ത്യം അതിന്റെ ഘടകങ്ങളില്‍ ഒന്നു മാത്രമാണെന്ന് വ്യക്തമാവുകയും ചെയ്‌തു. ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും കുറഞ്ഞ കല. പല കലകളുെടയും അന്തര്‍ദ്ധാരകള്‍ സ്വീകരിച്ച് രൂപം കൊണ്ട സങ്കീര്‍ണ്ണമായ ഈ കലയില്‍, എഴുതുന്ന വാക്കിന്, അഥവാ പറയുന്ന വാക്കിന് എന്തു സംഭാവന ചെയ്യാനാവും അതായിരുന്നു എന്റെ അന്വേഷണം.
ഈ മാധ്യമത്തില്‍ മഹാകവികെളന്ന് വിശേഷിപ്പിക്കാവുന്നവര്‍ പലരുമുണ്ടായിട്ടുണ്ട്. ഐസന്‍സ്റ്റീന്‍, ഗ്രിഫിത്ത്, ബുഌവല്‍, ബെര്‍ഗന്മാൻ, കുറേസാവ, ഫെല്ലിനി, അന്‍ടോ ണിേയാണി, സത്യജിത്ത് റായ് തുടങ്ങിയവര്‍. അവരുടെ മഹത്തായ സൃഷ്‌ടികളുമായി തുലനം ചെയ്‌തു നോക്കുേമ്പാള്‍ നാം നേടിയത് എത്ര നിസ്സാരമാണ് എന്ന് നമുക്ക് ബോധ്യമാവും ആ മഹാ്പ്രതിഭകളുടെ ലോകങ്ങളുമായി പരിചയെപ്പടാഌം ഈ ആധുനിക കലാരൂപത്തിന്റെ വിചിത്ര സാധ്യതകളെപ്പറ്റി ഒരു സാമാന്യ ധാരണയുണ്ടാവാഌം കഴിഞ്ഞുവെന്നതു തന്നെ ചാരിതാര്‍ത്ഥ്യത്തിന് വക നല്‍കന്നു.
അറിവ് അവസാനിക്കാത്ത അത്ഭുതമാണ് ശക്തിയും സ്വാതന്ത്യ്രവുമാണ്. അതിന്റെ അതിരുകള്‍ ചക്രവാളം പോലെ എന്നും അകലെ അകലെയാണ്. അപ്രാപ്യമെന്ന് അറിയുമെങ്കിലും അതിന്റെ നേര്‍ക്ക് സഞ്ചരിക്കുമ്പോള്‍ സാഹസികത നിറഞ്ഞ ഒരു തീര്‍ത്ഥാടനത്തിന്റെ സാഫല്യം അഌഭ വപ്പെടുന്നു.
വാക്കുകളുടെ വിസ്‌മയത്തിഌ മുമ്പില്‍ ആരാധനേയാടെ നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ച ഭൂതകാലത്തിന്റെ അകലത്തെ ആ നിമിഷത്തിഌ ഞാന്‍ നന്ദി പറയുന്നു. ഇന്ന് ഈ മഹാസദസ്സിന്റെ മുമ്പില്‍ ഈ അസുലഭ വേളയില്‍ എന്നെ എത്തിച്ച യാത്ര അവിടെ നിന്നാണല്ലോ ആരംഭിക്കുന്നത്. നേടിയ അറിവുകളുടെ പേരിലല്ല, നേടാനിരിക്കുന്നവയെ ആരാധനാപൂര്‍വ്വം എന്നും അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരുവന്റെ ആത്മാര്‍ത്ഥമായ ഉല്‍ക്കണ്‌ഠക്കുള്ള അംഗീകാരമായി ഞാനീ ബഹുമതി വിനയാന്വിതനായി, നമ്രശിരസ്‌കനായി സ്വീകരിക്കുന്നു. മഹാജനങ്ങളെ, സുഹൃത്തുക്കളേ, സഹ്രപവര്‍ത്തകേര, നിങ്ങള്‍ക്ക് നന്ദി എല്ലാവര്‍ക്കും നന്ദി.
(ഡി ലിറ്റ് പ്രസംഗം – കോഴിേക്കാട് സര്‍വ്വകലാശാല – 22 ജൂണ്‍ 1996)
Recent Comments