ഭാസ്‌കരന്‍ രക്ഷപ്പെടണം, ഒരു കുടുംബം നിലനില്‍ക്കാന്‍….

കൂടല്ലൂര്‍ പുളിക്കപ്പറമ്പില്‍ ഭാസ്‌കരനെ സഹായിക്കാനായാല്‍ രക്ഷപ്പെടുക ഒരു കുടുംബമാണ്. കല്യാണപ്രായമായ മകളും രണ്ട് ആണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ തണലാണ് ഇദ്ദേഹം. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മാസങ്ങളായി ഡയാലിസിസിന് വിധേയമാവുന്നു. ഇതിനായി വന്ന ഭാരിച്ചചെലവുകള്‍ കിടപ്പാടവും കടത്തിലാക്കി .

വൃക്കമാറ്റിവെക്കാതെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേറെ വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ട് മാസങ്ങളായി. ആഗസ്ത് ഒന്‍പതിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് തീയതി ഉറപ്പിച്ചു. ഏകദേശ ചെലവായ 15 ലക്ഷം എങ്ങനെ സംഘടിപ്പിക്കാമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങള്‍. ചികിത്സാസഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. കുമ്പിടി എസ്.ബി.ടി.യില്‍ സമിതിയുടെ നേതൃത്വത്തില്‍ 67371293610 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *