പേടിയില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ കൂടും – അച്യുതന്‍ കൂടല്ലൂര്‍
ഭയമില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ കൂടുമെന്ന് പ്രമുഖ ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍ അഭിപ്രായപ്പെട്ടു. ജന്മനാ സാഡിസം രക്തത്തിലുള്ളവരാണ് പല മനുഷ്യരും. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന അറിവ് പലപ്പോഴും ഇക്കൂട്ടരെ കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും.
ശരിക്കും ജീവപര്യന്തശിക്ഷ നല്‍കാനാവുമെങ്കില്‍ വധശിക്ഷ ഒഴിവാക്കാവുന്നതാണ്. ഇത്തരം കുറ്റവാളികള്‍ വീണ്ടും സമൂഹത്തില്‍ വ്യാപരിക്കുന്നില്ലെന്ന് ഭരണകൂടം ഉറപ്പുവരുത്തണം. കസബിനെപ്പോലുള്ളവരെ സംരക്ഷിച്ചു നിലനിര്‍ത്തുക വഴി രാഷ്ട്രത്തിനുണ്ടാവുന്ന ഭാരിച്ച ചെലവിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്നും കൂടല്ലൂര്‍ പറഞ്ഞു. ഉദാരപരമായ സമീപനം ഇവര്‍ അര്‍ഹിക്കുന്നില്ല.
Recent Comments